Loading ...

Home USA

ചരിത്രത്തിലെ ഏറ്റവും വലിയ നാല് പ്രതിസന്ധികളാണ് അമേരിക്ക ഒരേസമയം നേരിടുന്നത്; ജോ ബൈഡന്‍

വാഷിങ്ടണ്‍: ചരിത്രത്തിലെ ഏറ്റവും വലിയ നാല് പ്രതിസന്ധികളെയാണ് അമേരിക്ക ഇപ്പോള്‍ ഒരേസമയം നേരിടേണ്ടിവന്നിരിക്കുന്നതെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. ഈ പ്രതിസന്ധികളെ നേരിടാന്‍ താനും സംഘവും കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.'കൊവിഡ് 19, സാമ്പത്തികനില, കാലാവസ്ഥ വ്യതിയാനം, വംശീയ നീതി രാജ്യചരിത്രത്തിലെ ഏറ്റവും വലിയ നാല് പ്രതിസന്ധികളെയാണ് അമേരിക്ക ഇപ്പോള്‍ ഒരേസമയം നേരിട്ടുകൊണ്ടിരിക്കുന്നത്. വരുന്ന ജനുവരിയില്‍ വെറുതെ കളയാന്‍ സമയമില്ല. അതുകൊണ്ടു തന്നെ ഞാനും എന്റെ സംഘവും ആദ്യ ദിവസം മുതല്‍ തന്നെ ഈ പ്രതിസന്ധികളെ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. അതിനായുള്ള തയ്യാറെടുപ്പിലാണ് ഞങ്ങള്‍.' - ബൈഡന്‍ ട്വീറ്റില്‍ പറയുന്നു.അതേസമയം നീണ്ട നാളത്തെ വാഗ്വാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊവിഡ് ദുരിതാശ്വാസ ബില്‍ പാസാക്കിക്കൊണ്ട് ഒപ്പ് വെച്ചിരുന്നു. ട്രംപ് തന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒളിച്ചോടുന്നതുകൊണ്ടാണ് ഒപ്പ് വെക്കാന്‍ തയ്യാറാകാത്തതെന്ന് ബൈഡന്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

Related News