Loading ...

Home sports

ട്രാന്‍സ്ഫര്‍ വിവാദങ്ങള്‍ക്ക് മാപ്പു പറഞ്ഞു മെസ്സി

കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലെ വിവാദങ്ങള്‍ക്ക് ബാഴ്സലോണ ആരാധകരോട് മാപ്പു പറഞ്ഞു ലയണല്‍ മെസ്സി. കഴിഞ്ഞ സമ്മര്‍ വളരെ വിഷമം നിറഞ്ഞതായിരുന്നു എന്ന് മെസ്സി പറഞ്ഞു. ആ സംഭവങ്ങള്‍ക്ക് ഒക്കെ ബാഴ്സലോണ ആരാധകരോട് മാപ്പു പറയുന്നതായും മെസ്സി പറഞ്ഞു. തനിക്ക് ഏറ്റവും വലുത് ബാഴ്സലോണ എന്ന ക്ലബ് ആണെന്നും മെസ്സി പറഞ്ഞു. ബാഴ്സലോണ ആണ് തന്റെ ജീവിതം. താന്‍ 13ആം വയസ്സ് മുതല്‍ ഇവിടെ ഉണ്ട്. അര്‍ജന്റീനയില്‍ ജീവിച്ചതിനേക്കാള്‍ താന്‍ ഇവിടെയാണ് ജീവിച്ചത്. താന്‍ എല്ലാം പഠിച്ചത് ഇവിടെ നിന്നാണ് എന്നും മെസ്സി പറഞ്ഞു. ബാഴ്സലോണ വിടുമോ ഇല്ലയോ എന്നത് സീസണ്‍ അവസാനം തീരുമാനിക്കും. ക്ലബ് വിടുന്നു എങ്കിലും അത് നല്ല രീതിയിലായിരിക്കും എന്നും മെസ്സി പറഞ്ഞു.

Related News