Loading ...

Home cinema

ചെമ്പന്‍ വിനോദിന്റെ തിരക്കഥയില്‍ കുഞ്ചാക്കോ ബോബന്‍; കൗതുകമുണര്‍ത്തി 'ഭീമന്റെ വഴി' ഫസ്റ്റ് ലുക്ക്

അങ്കമാലി ഡയറീസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നടന്‍ ചെമ്ബന്‍ വിനോദ് തിരക്കഥയൊരുക്കുന്ന ചിത്രമാണ് ‘ഭീമന്റെ വഴി’. തമാശക്ക്’‌ ശേഷം അഷ്‌റഫ് ഹംസ സംവിധാനം നിര്‍വഹിക്കുന്ന ‘ഭീമന്റെ വഴി’ കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് കുറ്റിപ്പുറത്ത് ചിത്രീകരണം ആരംഭിച്ചു. ‌ ചെമ്ബന്‍ വിനോദ് ജോസ് തിരക്കഥയെഴുതുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ചെമ്ബന്‍ വിനോദ്, ചിന്നു ചാന്ദ്നി, ജിനു ജോസഫ് എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. സിനിമയുടെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടിട്ടുണ്ട്. അഞ്ചാം പാതിരാ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അതില്‍ മുഖ്യ വേഷങ്ങള്‍ അവതരിപ്പിച്ച കുഞ്ചാക്കോ ബോബനും ജിനു ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഭീമന്റെ വഴി’. ‘തമാശയിലെ’ നായികയായിരുന്നു ചിന്നു ചാന്ദിനി. അങ്കമാലി ഡയറീസിന് ശേഷം ചെമ്ബന്‍ വിനോദ് തിരക്കഥയെഴുതുന്ന സിനിമയാണ് ഇത് എന്ന പ്രത്യേകതയും കൂടിയുണ്ട്. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും മഷര്‍ ഹംസ വസ്ത്രാലങ്കാരവും വിഷ്ണു വിജയ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ചെമ്ബോസ്‌കി മോഷന്‍ പിക്‌ചേഴ്‌സിന്റെയും ഒ.പി.എം. പ്രൊഡക്ഷന്സിന്റെയും ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത് ചെമ്ബന്‍ വിനോദ് ജോസ്, റിമ കല്ലിങ്കല്‍, ആഷിഖ് അബു എന്നിവര്‍ ചേര്‍ന്നാണ്. 2021 ഏപ്രില്‍ മാസം ചിത്രം പുറത്തിറക്കാനാണ് അണിയറക്കാരുടെ തീരുമാനം.

Related News