Loading ...

Home International

വിസാ നിരോധന ബില്ലിൽ ട്രംപ് ഒപ്പുവെച്ചു; ഇറാഖിനെ ഒഴിവാക്കി

വാഷിങ്ടൺ: ആറു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യു.എസ് വിസാ നിരോധനം ഏർപെടുത്തിയ പുതിയ ബില്ലിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. പട്ടികയിൽ നിന്ന് ഇറാഖിനെ നീക്കം ചെയ്തിട്ടുണ്ട്. സിറിയ, ഇറാന്‍, ലിബിയ, സോമാലിയ, സുഡാന്‍, യമന്‍ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് രാജ്യത്ത് വിലക്കേർപെടുത്തിയത്.ഇറാഖിനെ നീക്കുെമന്ന് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. പെന്റഗണിൻെറയും സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറിൻെറയും സമ്മർദമാണ് തീരുമാനത്തിന് പിന്നിൽ. ഐ.എസിനെതിരായ പോരാട്ടത്തിൽ മുഖ്യപങ്കു വഹിക്കുന്ന ഇറാഖിനെ വിസാ നിരോധന പട്ടികയിൽ  à´‰àµ¾à´ªàµà´ªàµ†à´Ÿàµà´¤àµà´¤à´¿à´¯à´¤àµ പുനഃപരിശോധിക്കണമെന്ന് വൈറ്റ് ഹൗസിനോട് പ്രതിരോധ വിഭാഗം ആവശ്യപ്പെടുകയായിരുന്നു. à´…മേരിക്കൻ കോൺഗ്രസ് മുമ്പാകെ നടത്തിയ തന്റെ ആദ്യ പ്രസംഗത്തിൽ അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിനായി പുതിയ രീതി കൊണ്ടുവരുന്നതിനെപ്പറ്റി  à´Ÿàµà´°à´‚പ് സംസാരിച്ചിരുന്നു. നൈപുണ്യമില്ലാത്ത തൊഴിലാളികളുടെ ഒഴുക്ക് കുറക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സിറിയ, ഇറാന്‍, ലിബിയ, സോമാലിയ, സുഡാന്‍, യമന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ അമേരിക്കയില്‍ പ്രവേശിക്കുന്നത് വിലക്കി ജനുവരി 27ന് വിവാദ ഉത്തരവ് പുറത്തിറക്കിയ ഉത്തരവ് യു.എസ് ഫെഡറൽ കോടതി റദ്ദാക്കിയിരുന്നു.

Related News