Loading ...

Home health

ഗര്‍ഭസ്ഥ ശിശുക്കളുടെ മറുപിള്ളയില്‍ പ്ലാസ്റ്റിക് ഘടകങ്ങള്‍ ; കാരണം കണ്ടെത്താനാകാതെ ആരോഗ്യവിദഗ്ധര്‍

ന്യൂഡല്‍ഹി : ഗര്‍ഭസ്ഥ ശിശുക്കളുടെ മറുപിള്ളയില്‍ മൈക്രോപ്ലാസ്റ്റിക് ഘടകങ്ങള്‍ കണ്ടതായി ശാസ്ത്രജ്ഞര്‍. റോമിലെ ഒരു സംഘം ഗവേഷകരാണ് ഞെട്ടിപ്പിക്കുന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നത് .ജേണല്‍ എന്‍വയോണ്‍മെന്റ് ഇന്റര്‍നാഷണല്‍ ആണ് ഇത്തരത്തില്‍ പഠനം പുറത്തുവിട്ടിരിക്കുന്നത്. പരിശോധന നടത്തിയ ആറില്‍ നാല് ശിശുക്കളുടെ മറുപിള്ളയിലും ഇത്തരത്തില്‍ പ്രശ്നം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇതിന് കാരണം എന്താണെന്ന് വ്യക്തമായി കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് . ഈ സ്ത്രീകളുടെ പ്രസവം പൂര്‍ണമായും പ്ലാസ്റ്റിക് രഹിതമായാണ് കൈകാര്യം ചെയ്തത്. ഗവേഷകരുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ഇത്തരത്തില്‍ നടപടികള്‍ സ്വീകരിച്ചത്. മറുപിള്ള മലിനമാകാതെയാണ് ഗവേഷകര്‍ക്ക് കൈമാറിയത്. ഡോക്ടര്‍മാരും നഴ്സുമാരും കോട്ടണ്‍ ഉപയോഗിച്ചുള്ള കൈയുറകളാണ് പ്രസവ സമയത്ത് ധരിച്ചിരുന്നത്. മറുപിള്ളയുടെ ഇരുഭാഗങ്ങളിലുമാണ് ഇത് കണ്ടെത്തിയത് . വളരെ ചെറിയ പ്ലാസ്റ്റിക് ഘടകങ്ങളാണ് കണ്ടെത്തിയത്.അവയെല്ലാം തന്നെ നിറങ്ങളോടെയാണ് കണ്ടെത്തിയിരിക്കുന്നത്. 12ല്‍ മൂന്നെണ്ണം തെര്‍മോപ്ലാസ്റ്റികിന്റെ പോളിമര്‍ ആയ സ്റ്റെയിന്‍ പോളിപ്രൊപലൈന്‍ ആണ്. മനുഷ്യനിര്‍മ്മിത കോട്ടിംഗുകള്‍, പെയിന്റുകള്‍, പശകള്‍, പ്ലാസ്റ്ററുകള്‍, ഫിംഗര്‍ പെയിന്റുകള്‍, പോളിമറുകള്‍, സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍, വ്യക്തിഗത പരിചരണ ഉല്‍‌പന്നങ്ങള്‍ എന്നിവയില്‍ ഉപയോഗിച്ചുവരുന്ന നിറങ്ങളാണിതെന്ന് കണ്ടെത്തിയിട്ടുണ്ട് . അതേസമയം, ഇത് കുട്ടിയുടെ ശരീരത്തിലേക്ക് പ്രവേശിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. ചെറിയ തോതിലെങ്കിലും പ്ലാസ്റ്റിക് ഘടകങ്ങള്‍ ശരീരത്തില്‍ എത്തിയാല്‍ രക്തത്തില്‍ അതിന്റെ സാന്നിദ്ധ്യം അറിയുവാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Related News