Loading ...

Home International

നൈജീരിയയിലെ ക്രിസ്ത്യന്‍ ഗ്രാമത്തില്‍ ഭീകരാക്രമണം; 11 മരണം

അ​​​​ബൂ​​​​ജ: ക്രി​​​​സ്മ​​​​സ് രാ​​​​ത്രി​​​​യി​​​​ല്‍ ബോ​​​​ക്കോ ഹ​​​​റാം ഇ​​​​സ്‌​​​​ലാ​​​​മി​​​​ക ഭീ​​​​ക​​​​ര​​​​ര്‍ വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ന്‍ നൈ​​​​ജീ​​​​രി​​​​യ​​​​യി​​​​ലെ ക്രി​​​​സ്ത്യ​​​​ന്‍ ഗ്രാ​​​​മം ആ​​​​ക്ര​​​​മി​​​​ച്ച്‌ 11 പേ​​​​രെ വ​​​​ധി​​​​ച്ചു. പ​​​​ള്ളി​​​​യും ആ​​​​ശു​​​​പ​​​​ത്രി​​​​യും അ​​​​ട​​​​ക്ക​​​​മു​​​​ള്ള കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ള്‍ അ​​​​ഗ്നി​​​​ക്കി​​​​ര​​​​യാ​​​​ക്കി. പു​​​​രോ​​​​ഹി​​​​ത​​​​നെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യി.

ക്രി​​​​സ്മ​​​​സി​​​​നോ​​​​ട് അ​​​​നു​​​​ബ​​​​ന്ധി​​​​ച്ച്‌ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ള്‍ ഉ​​​​ണ്ടാ​​​​കാ​​​​മെ​​​​ന്ന് സു​​​​ര​​​​ക്ഷാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ല്കി​​​​യി​​​​രു​​​​ന്നു. à´µàµà´¯à´¾â€‹â€‹â€‹â€‹à´´à´¾â€‹â€‹â€‹â€‹à´´àµà´š രാ​​​​ത്രി ബോ​​​​ര്‍​​​​ണോ സം​​​​സ്ഥാ​​​​ന​​​​ത്തെ പെ​​​​മി ഗ്രാ​​​​മ​​​​ത്തി​​​​ലേ​​​​ക്ക് ട്ര​​​​ക്കി​​​​ലും മോ​​​​ട്ടോ​​​​ര്‍​​​​സൈ​​​​ക്കി​​​​ളു​​​​ക​​​​ളി​​​​ലും എ​​​​ത്തി​​​​യ തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ള്‍ ക​​​​ണ്ണി​​​​ല്‍​​​​ക​​​​ണ്ട​​​​വ​​​​ര്‍​​​​ക്കു നേ​​​​ര്‍​​​​ക്കു വെ​​​​ടി​​​​വ​​​​യ്ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് ദൃ​​​​ക്സാ​​​​ക്ഷി​​​​ക​​​​ള്‍ പ​​​​റ​​​​ഞ്ഞു. ര​​​​ക്ഷ​​​​പ്പെ​​​​ടാ​​​​ന്‍ കാ​​​​ട്ടി​​​​ലൊ​​​​ളി​​​​ച്ച ഗ്രാ​​​​മീ​​​​ണ​​​​രി​​​​ല്‍ ചി​​​​ല​​​​രെ ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​യി​​​​ട്ടി​​​​ല്ല.

പ​​​​ത്തു ഭ​​​​വ​​​​ന​​​​ങ്ങ​​​​ള്‍ തീ​​​​വ​​​​ച്ചു​​​​ന​​​​ശി​​​​പ്പി​​​​ച്ചു. ക്രി​​​​സ്മ​​​​സി​​​​നു വി​​​​ത​​​​ര​​​​ണം ചെ​​​​യ്യാ​​​​ന്‍ ശേ​​​​ഖ​​​​രി​​​​ച്ചി​​​​രു​​​​ന്ന ഭ​​​​ക്ഷ​​​​ണം കൊ​​​​ള്ള​​​​യ​​​​ടി​​​​ച്ചു. ആ​​​​ശു​​​​പ​​​​ത്രി​​​​ക്കു തീ​​​​വ​​​​യ്ക്കും മു​​​​ന്പ് മ​​​​രു​​​​ന്നു​​​​ക​​​​ളും കൊ​​​​ള്ള​​​​യ​​​​ടി​​​​ച്ചു.

പാ​​​​ശ്ചാ​​​​ത്യ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തെ​​​​യും രീ​​​​തി​​​​ക​​​​ളെ​​​​യും എ​​​​തി​​​​ര്‍​​​​ക്കു​​​​ന്ന ബോ​​​​ക്കോ ഹ​​​​റാം പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി ന​​​​ട​​​​ത്തു​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ല്‍ 36,000 പേ​​​​ര്‍ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും 20 ല​​​​ക്ഷം പേ​​​​ര്‍ ഓ​​​​ടി​​​​പ്പോ​​​​വു​​​​ക​​​​യും ചെ​​​​യ്തി​​​​ട്ടു​​​​ണ്ടെ​​​​ന്നാ​​​​ണ് ഐ​​​​ക്യ​​​​രാ​​​​ഷ്‌​​​​ട്ര​​​​സ​​​​ഭ​​​​യു​​​​ടെ ക​​​​ണ​​​​ക്ക്.

ബോ​​​​ക്കോ ഹ​​​​റാം തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ള്‍ സ്കൂ​​​​ളു​​​​ക​​​​ള്‍ പ​​​​തി​​​​വാ​​​​യി ആ​​​​ക്ര​​​​മി​​​​ക്കാ​​​​റു​​​​ണ്ട്. 2014ല്‍ ​​​​ചി​​​​ബോ​​​​ക്കി​​​​ലെ സ്കൂ​​​​ള്‍ ആ​​​​ക്ര​​​​മി​​​​ച്ച്‌ പെ​​​​ണ്‍​​​​കു​​​​ട്ടി​​​​ക​​​​ളെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യി വ​​​​ര്‍​​​​ഷ​​​​ങ്ങ​​​​ള്‍ ത​​​​ട​​​​വി​​​​ല്‍​​​​വ​​​​ച്ചി​​​​രു​​​​ന്നു.
ഈ ​​​​ഡി​​​​സം​​​​ബ​​​​റി​​​​ല്‍ കാ​​​​ട്സി​​​​ന സം​​​​സ്ഥാ​​​​ന​​​​ത്തെ ബോ​​​​ര്‍​​​​ഡിം​​​​ഗ് സ്കൂ​​​​ള്‍ ആ​​​​ക്ര​​​​മി​​​​ച്ച്‌ 300 ആ​​​​ണ്‍​​​​കു​​​​ട്ടി​​​​ക​​​​ളെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ​​​​തി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​വും ഇ​​​​വ​​​​ര്‍ ഏ​​​​റ്റെ​​​​ടു​​​​ത്തി​​​​രു​​​​ന്നു.

Related News