Loading ...

Home health

തൈറോയ്ഡ് മുഴകളും ചികിത്സാ രീതികളും

പലരെയും അലട്ടുന്ന ആരോഗ്യപ്രശ്‌നമാണ് തൈറോയ്ഡ്. എന്നാല്‍ പരിശോധനയിലൂടെ നേരത്തേ കണ്ടെത്തി ചികിത്സിച്ചാല്‍ നിയന്ത്രിക്കാനാകും. ഒരു ഹാളില്‍ നൂറുപേര്‍ ഉണ്ടെന്നിരിക്കട്ടെ. ഇവരെയെല്ലാം തൈറോയ്ഡ് മുഴകള്‍ക്ക് അള്‍ട്രാസൗണ്ട് സ്‌കാന്‍ ഉപയോഗിച്ച്‌ സ്‌ക്രീന്‍ ചെയ്തു നോക്കിയാല്‍ 25 - 30 പേര്‍ക്കും തൈറോയിഡ് ഗ്രന്ഥിയില്‍ മുഴകളുണ്ടാകാം.

തൈറോയ്ഡ് ഗ്രന്ഥി
കഴുത്തില്‍ ശ്വാസനാളത്തിന് മുന്‍പിലായി ഒരു ചിത്രശലഭത്തിന്റെ ആകൃതിയില്‍ കാണപ്പെടുന്ന അവയവമാണ് തൈറോയ്ഡ് ഗ്രന്ഥി. 25 - 30 ഗ്രാമാണ് ഭാരം. എന്നാല്‍ സാധാരണഗതിയില്‍ ഇത് നഗ്നനേത്രങ്ങള്‍കൊണ്ട് കാണുവാന്‍ സാധിക്കുകയില്ല. ചിലപ്പോള്‍ തീരെ മെലിഞ്ഞ ആളുകളില്‍ വിരളമായി കണ്ടെന്നും വരാം.

തൈറോയ്ഡ് രോഗങ്ങള്‍
തൈറോയ്ഡ് രോഗങ്ങളെ രണ്ടായി തരം തിരിക്കാം. അതില്‍ സാധാരണ കണ്ടുവരുന്നതാണ് മുഴകള്‍. മറ്റൊന്ന് രക്തത്തിലെ തൈറോക്‌സിന്റെ അളവലുണ്ടാകുന്ന ഏറ്റക്കുറച്ചില്‍ അനുസരിച്ചുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളാണ്. തൈറോയ്ഡ് മുഴകള്‍ അഥവാ നോഡുലാള്‍ തൈറോയിഡ് ഡിസീസ് ഉണ്ടാകുന്ന അവസ്ഥയില്‍ രക്തത്തില്‍ തൈറോക്‌സിന്റെ അവളവ് സാധാരണ നിലയിലെത്തുകയോ ചില അവസരങ്ങളില്‍ ക്രമാതീതമായി കുറയുകയോ ചെയ്യാം. തൈറോയ്ഡ് മുഴകള്‍ കണ്ടെത്തിയാല്‍ ശരീരത്തില്‍ മറ്റേതൊരു അവയവത്തിലും മുഴുകള്‍ ഉണ്ടായാല്‍ ചെയ്യുന്നതുപോലെ അര്‍ബുദ സാധ്യത ഇല്ലെന്ന് പരിശോധിച്ച്‌ ഉറപ്പുവരുകയാണ് ആദ്യം വേണ്ടത്. തൈറോക്‌സിന്‍ ഹോര്‍മോണ്‍ വ്യതിയാനം രണ്ടുവിധത്തില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. രക്തത്തില്‍ തൈറോക്‌സിന്‍ കൂടുന്ന അവസ്ഥയെ ഹൈപ്പര്‍ തൈറോയ്ഡ് (ടി.എസ്.എച്ച്‌ കുറയുന്നു) എന്നും കുറയുന്ന അവസ്ഥയെ ഹൈപ്പോതൈറോയ്ഡ് (ടി.എസ്.എച്ച്‌ കൂടുന്നു) എന്നും പറയുന്നു. എങ്ങനെ കണ്ടെത്താം ലളിതമായൊരു പരിശോധനയിലൂടെ (തൈറോയ്ഡ് ഫംഗ്ഷന്‍ ടെസ്റ്റ്) ഈ രോഗാവസ്ഥ നമുക്ക് കണ്ടുപിടിക്കാവുന്നതാണ്. ഭക്ഷണത്തിന് മുന്‍പ് നടത്തുന്ന രക്തപരിശോധന നടത്തുന്നതാണ് അഭികാമ്യം. കാരണം രാവിലെയാണ് ടി.എസ്.എച്ച്‌ ലവല്‍ ഏറ്റവും ഉചിതമായ നിലയില്‍ രക്തത്തില്‍ കാണുന്നത്. ഭക്ഷണത്തിന്റെ സാന്നിദ്ധ്യം രക്തത്തിലെ ടി.എസ്.എച്ച്‌ ലവല്‍ ഉയര്‍ത്തും.

ഹൈപ്പോതൈറോയ്ഡിസം തിരിച്ചറിഞ്ഞാല്‍ എത്രയും വേഗം ഒരു ഫിസിഷനെയോ സര്‍ജനയോ എന്‍ഡോക്രൈനോളജിസ്റ്റിനെയോ സമീപിക്കുക. ഹൈപ്പോതൈറോയ്ഡിസം ആണെങ്കില്‍ നമ്മുടെ തൈറോയ്ഡ് ഗ്രന്ഥി പുറപ്പെടുവിക്കുന്ന അതേ തൈറോക്‌സിന്‍ ഗുളികകള്‍ രോഗിയുടെ ശരീരഭാരമനുസരിച്ച്‌ നല്‍കിയാല്‍ മതി. കൃത്യമായ ഇടവേളകളില്‍ രക്തത്തിലെ ടി.എസ്.എച്ച്‌ വെലല്‍ പരിശോധിക്കുക. രോഗലക്ഷണങ്ങള്‍ മാറുന്നുണ്ടോ എന്ന് ഉറപ്പുരുത്തുകയോ ചെയ്യണം.




Related News