Loading ...

Home cinema

സിനിമയിലെ ആശയം പ്രചോദനമായി; വിശന്നു വലയുന്നവര്‍ക്കായി കമ്മ്യൂണിറ്റി ഫ്രിഡ്ജ്

വിശന്നു വലയുന്നവര്‍ക്കും ഒരു നേരത്തെ ആഹാരം കഴിക്കാന്‍ ശേഷിയില്ലാത്തവര്‍ക്കുമായി 24മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുന്ന ഒരു കമ്മ്യൂണിറ്റി ഫ്രിഡ്ജുമായി ഹോങ്കോങ്ങിലെ ഒരു പ്രദേശം. പ്രശസ്തമായ റസ്റ്റോറന്റുകളുള്ള വൂസങ് സ്ട്രീറ്റിലാണ് ഈ ഫ്രിഡ്ജ് സ്ഥാപിച്ചിരിക്കുന്നത്. ' നിങ്ങള്‍ക്ക് കൊടുക്കാന്‍ പറ്റുന്നത് കൊടുക്കാം. നിങ്ങള്‍ക്ക് ആവശ്യമുള്ളത് എടുക്കാം' - എന്നാണ് നീല നിറത്തില്‍ പെയിന്റ് അടിച്ചിട്ടുള്ള ഫ്രിഡ്ജിന്റെ ഡോറില്‍ എഴുതിയിരിക്കുന്ന വാചകം. ബിസ്‌കറ്റുകള്‍, ഭക്ഷണം നിറച്ച ടിന്നുകള്‍, ഇന്‍സ്റ്റന്റ് നൂഡില്‍സ് തുടങ്ങിയ സാധനങ്ങള്‍ ഇതില്‍ ലഭ്യമാണ്. ഇതോടൊപ്പം ടവ്വലുകളും സോക്‌സുകളും ഇതില്‍ വെച്ചിട്ടുണ്ട്. വൂസങ് സ്ട്രീറ്റില്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ നടത്തുന്ന അഹ്മെന്‍ ഖാനിന്റെ ആശയമാണ് ഈ കമ്മ്യൂണിറ്റി ഫ്രിഡ്ജ്. ഒരു സിനിമയില്‍ നിന്നുമാണ് ഇങ്ങനൊരു ആശയം തുടങ്ങാനുള്ള പ്രചോദനം അദ്ദേഹത്തിന് ലഭിക്കുന്നത്. ' നമ്മള്‍ വീട്ടില്‍ പോകുമ്ബോള്‍ ആദ്യം ഫ്രിഡ്ജ് തുറന്ന് ഭക്ഷണം എടുക്കുന്നത് പതിവാണ്. ഇതുപോലെയാണ് കമ്മ്യൂണിറ്റി ഫ്രിഡ്ജും. ഈ തെരുവ് സ്വന്തം വീട് പോലെയാണെന്ന് കരുതുക. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ഇവിടെ വെയ്ക്കാം. ഇഷ്ടമുള്ളത് എടുക്കാം' - അദ്ദേഹം പറഞ്ഞു. ഈ ചെറിയ പദ്ധതിയ്ക്ക് ഇപ്പോള്‍ തന്നെ പല സ്ഥലങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സമൂഹ മാധ്യങ്ങളിലും ഇത് വൈറലായി തുടങ്ങി. നിരവധി ആളുകള്‍ക്ക് ഈ ഫ്രിഡ്ജ് ഇപ്പോള്‍ വലിയൊരു ആശ്വാസവും ഉപകാരപ്രദവുമായിരിക്കുകയാണ്.

Related News