Loading ...

Home Gulf

സൗദി അറേബ്യയില്‍ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനമായി

സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ചുള്ള മരണനിരക്ക് വളരെ കുറഞ്ഞു. ഒമ്ബത് പേര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി മരിച്ചു. 207 പേര്‍ കൂടി സുഖം പ്രാപിച്ചു. 178 പേര്‍ക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 3,61,903ഉം രോഗമുക്തരുടെ എണ്ണം 3,52,815 ഉം ആയി. മരണസംഖ്യ 6168 ആയി ഉയര്‍ന്നു. അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2920 പേരാണ്. ഇതില്‍ 376 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.

Related News