Loading ...

Home Europe

ബ്രിട്ടനിലെ ജനിതകമാറ്റം സംഭവിച്ച കൊറോണ വ്യാപനം; ഫ്രാന്‍സ് തുറമുഖമടച്ചു ആയിരങ്ങള്‍ കുടുങ്ങി

ലണ്ടന്‍: ബ്രിട്ടണിലെ കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഫ്രാന്‍സ് തുറമുഖമടച്ചതിനാല്‍ ആയിരക്കണക്കിന് ട്രക്കുകള്‍ കുടുങ്ങി. പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ സൈന്യത്തിന്റെ സഹായം ആവശ്യപ്പെട്ടിരിക്കുകയാണ്. കൊറോണയുടെ ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ വ്യാപനത്തെ തുടര്‍ന്നാണ് ഫ്രാന്‍സ് തുറമുഖം അടച്ചത്. ദൈനന്തിനം ആയിരക്കണക്കിന് ട്രക്കുകളാണ് കപ്പല്‍ ചാനല്‍ കടന്ന് ഫ്രാന്‍സിലേക്കും തിരിച്ചു യാത്ര ചെയ്യുന്നത്. ഇതെല്ലാം മുടങ്ങിയതോടെ ഹൈവേയില്‍ ട്രക്കുകളുടെ നീണ്ട നിരയാണ് രൂപപ്പെട്ടിരിക്കുന്നത്. ഇന്ധന പ്രശ്നം, ശീതീകരണ പ്രശ്നം എന്നിവ പരിഹരിക്കാന്‍ സൈന്യമാണ് ഇടപെട്ടുകൊണ്ടിരിക്കുന്നത്. തുറമുഖങ്ങളിലും ഹൈവേകളിലുമാണ് സൈന്യത്തെ നിയോഗിച്ചത്. ഫ്രാന്‍സിലെ കലായിസ് തുറമുഖത്ത് നിന്നും കപ്പല്‍ ചാനലുകള്‍ കടന്നെത്തുന്ന ട്രക്കുകളുടെ സഞ്ചാരം സുഗമമാക്കാനാണ് നടപടി. ഗോവര്‍ തുറമുഖം കേന്ദ്രീകരിച്ചാണ് പ്രധാന തടസ്സമുണ്ടായത്. കൊറോണ പരിശോധന നടത്തി നെഗറ്റീവാണെന്ന് ബോദ്ധ്യപ്പെടുന്നവരെ മാത്രമാണ് ഫ്രാന്‍സ് പ്രവേശിപ്പിക്കുന്നത്. ഇതോടെ ആയിരക്കണക്കിന് ഡ്രൈവര്‍മാര്‍ പെരുവഴിയിലായിരിക്കുകയാണ്

Related News