Loading ...

Home National

കര്‍ഷക പ്രക്ഷോഭത്തിന് ഒരു മാസം; നിയമങ്ങള്‍ പിന്‍വലിക്കാതെ പുതിയ നീക്കവുമായി കേന്ദ്രം

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തി കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികളിലെത്തിയിട്ട് ഒരു മാസം പിന്നിടുമ്ബോള്‍ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. അടുത്ത ഒന്നോ രണ്ടോ വര്‍ഷം നിയമം പരീക്ഷിക്കാമെന്നും കുഴപ്പങ്ങള്‍ ഉണ്ടെങ്കില്‍ പിന്‍വലിക്കാമെന്നുമാണ് സര്‍ക്കാര്‍ കര്‍ഷക സംഘടനകളെ അറിയിച്ചത്. എന്നാല്‍ നിയമം പിന്‍വലിക്കാതെ ഗ്രാമങ്ങളിലേക്ക് മടങ്ങില്ലെന്ന നിലപാടിലാണ് അതി ശൈത്യത്തിനിടയിലും കര്‍ഷകര്‍.പുതിയ മൂന്ന് കാര്‍ഷിക പരിഷ്കരണ നിയമങ്ങളും പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ സമവായ ഫോര്‍മുല മുന്നോട്ട് വെച്ചത്. എന്നാല്‍ അത്‌ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. കര്‍ഷക സമരം ഒരു മാസം പിന്നിടുമ്ബോള്‍ കോര്‍പറേറ്റ് വിരുദ്ധ പ്രക്ഷോഭമായി മാറ്റുകയാണ് കര്‍ഷക സംഘടനകള്‍.സെപ്തംബര്‍ 27ന് നിലവില്‍ വന്ന കാര്‍ഷിക നിയമങ്ങളിലെ ആശങ്ക പലതവണ സര്‍ക്കാരിനെ അറിയിച്ചിട്ടും പ്രതിഷേധിച്ചിട്ടും കണ്ടില്ലെന്ന് നടിച്ചതോടെയാണ് കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയിലേക്ക് നീങ്ങിയത്. നവംബര്‍ 25ന് പലയിടങ്ങളില്‍ നിന്നായി പാര്‍ലമെന്റ് ലക്ഷ്യമാക്കി കര്‍ഷകര്‍ ഡല്‍ഹി ചലോ മാര്‍ച്ച്‌ ആരംഭിച്ചു. 26ന് പഞ്ചാബ്, ഹരിയാന, യു.പി സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയില്‍ എത്തിയതോടെ കോവിഡ് ചൂണ്ടികാട്ടി പോലീസ് തടഞ്ഞു. ഇതോടെ കര്‍ഷകരുടെ പോരാട്ടം സിംഗു, ശംഭു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളില്‍ സമരം ശക്തമാക്കി. സമരം കോര്‍പ്പറേറ്റ് വിരുദ്ധ നീക്കമായി മാറ്റുന്നതിനുള്ള പ്രചാരണം ആരംഭിച്ചു.കാര്‍ഷിക നിയമം പിന്‍വലിക്കില്ല എന്നും സമരക്കാര്‍ രാഷ്ട്രീയം കളിക്കുന്നു എന്നും പ്രധാനമന്ത്രി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ കേന്ദ്രവുമായി നടത്താനിരിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കണമോ എന്ന കാര്യം ഒരിക്കല്‍ കൂടി ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു.

Related News