Loading ...

Home International

ബ്രെക്​സിറ്റ്;​ബ്രിട്ടൻ- യൂറോപ്യൻ യൂണിയൻ വ്യാപാര കരാറായി

ലണ്ടന്‍: ബ്രെക്​സിറ്റ്​ സമയപരിധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ യൂറോപ്യന്‍ യൂനിയനുമായുള്ള പുതിയ വ്യാപാര കരാറില്‍ യു.കെ ഒപ്പുവെച്ചു. മത്സ്യബന്ധന അവകാശം, ഭാവി വ്യപാര നിയമങ്ങള്‍ എന്നിവയില്‍ തട്ടി മാസങ്ങളായി തീരുമാനമാകാതിരുന്ന കരാറാണ്​ ഒടുവില്‍ ഒപ്പുവെച്ചത്​.
2016ലെ റഫറണ്ടത്തിലും കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പ്​ സമയത്തും വാഗ്​ദാനം ചെയ്​ത കാര്യങ്ങള്‍ കരാറിലൂടെ ബ്രിട്ടീഷ്​ ജനതക്ക്​ ലഭിക്കുമെന്ന്​ യു.കെ. സര്‍ക്കാര്‍ പ്രസ്​താവനയില്‍ അറിയിച്ചു. നമ്മുടെ ധനം, അതിര്‍ത്തി, നിയമ, മത്സ്യബന്ധനാതിര്‍ത്തി ഉള്‍പ്പെടെയുള്ളവയുടെ നിയ​​ന്ത്രണം ഇതുവഴി തിരിച്ചുപിടിക്കാനായതായും പ്രസ്​താവനയില്‍ പറഞ്ഞു. കരാര്‍ ഉചിതവും സന്തുലിതവുമാണെന്ന്​ യൂറോപ്യന്‍ യൂനിയന്‍ അധ്യക്ഷ അര്‍സുല വോണ്‍ ഡെര്‍ ലിയെന്‍ പറഞ്ഞു. ഭാവിയിലും പൊതുലക്ഷ്യങ്ങള്‍ക്കായി ഇ.യുവും യു.കെയും തോളോടുതോള്‍ ചേര്‍ന്ന്​ പ്രവര്‍ത്തക്കുമെന്നും അവര്‍ പറഞ്ഞു. 47 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച്‌​ യൂറോപ്യന്‍ യൂനിയനില്‍ നിന്ന്​ അടുത്ത ജനവരി 31നാണ്​ ബ്രിട്ടന്‍ പുറത്തുവരുന്നത്​.

Related News