Loading ...

Home sports

കോവിഡ് ഭീതി; അണ്ടര്‍ 17, അണ്ടര്‍ 20 ലോകകപ്പുകള്‍ ഫിഫ മാറ്റിവെച്ചു

സൂറിച്ച്‌ (സ്വിറ്റ്സര്‍ലണ്ട് ): 2021 ല്‍ നടക്കേണ്ടിയിരുന്ന അണ്ടര്‍ 17, അണ്ടര്‍ 20 ലോകകപ്പുകള്‍ കോവിഡ് മഹാമാരിയുടെ ഭീക്ഷണി തുടരുന്ന സാഹചര്യത്തില്‍ ഉപേക്ഷിക്കാന്‍ ഫിഫ തീരുമാനിച്ചു. അണ്ടര്‍ 17 ലോകകപ്പിന് പെറുവും അണ്ടര്‍ 20 ലോകകപ്പിന് ഇന്‍ഡൊനീഷ്യയുമായിരുന്നു വേദികള്‍. 2023 ല്‍ ഇവ രണ്ടും അതേ രാജ്യങ്ങളില്‍ തന്ന നടത്താനും ഫിഫ തീരുമാനിച്ചു. നേരത്തെ ഇന്ത്യയില്‍ നടക്കേണ്ടിയിരുന്നു അണ്ടര്‍ 17 വനിതാ ലോകകപ്പും ഫിഫ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഉപേക്ഷിച്ചിരുന്നു. 2020 നവംബറിലായിരുന്നു ടൂര്‍ണമെന്‍ ഇന്ത്യയില്‍ നടക്കേണ്ടിയിരുന്നത്. 2021 ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച്‌ ഏഴു വരെയുള്ള തീയതികളിലേക്ക് ടൂര്‍ണമെന്റ് മാറ്റിയതായി ഫിഫ അറിയിച്ചിട്ടുണ്ടെങ്കിലും വീണ്ടും മാറ്റിവെക്കാനാണ് സാധ്യത.

Related News