Loading ...

Home International

ബ്രിട്ടനില്‍ കൊറോണ വൈറസിന്‍റെ കൂടുതല്‍ അപകടകാരിയായ മൂന്നാമതൊരു വകഭേദം

ലണ്ടന്‍: ദക്ഷിണാഫ്രിക്കയില്‍നിന്ന്​ ബ്രിട്ടനി​ലെത്തിയ രണ്ടുപേരില്‍​ കൊറോണ വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തി. ലണ്ടനിലും വടക്കുപടിഞ്ഞാറന്‍ മേഖലയിലുമാണ്​ പുതിയ വകഭേദം കണ്ടെത്തിയത്​.ദക്ഷിണാഫ്രിക്കയില്‍നിന്ന്​ മടങ്ങിയെത്തിയവര്‍ക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. തുടര്‍ന്ന്​ രണ്ടാഴ്ചക്കുള്ളില്‍ ദക്ഷിണാ​ഫ്രിക്കയില്‍നിന്ന്​ മടങ്ങിയെത്തിയവരോട്​ നിരീക്ഷണത്തില്‍പോകാന്‍ ആവശ്യപ്പെട്ടു. കൂടാതെ ദക്ഷിണാ​ഫ്രിക്കയിലേക്ക്​ യാത്രാവിലക്ക്​ ഏര്‍പ്പെടുത്തുകയും ചെയ്​തു. വൈറസിന്‍റെ പുതിയ വ​കഭേദം കണ്ടെത്തിയതായും കൂടുതല്‍ പേരിലേക്ക്​ എളുപ്പത്തില്‍ വൈറസ്​ പടര്‍ന്നുപിടിച്ചതായും കഴിഞ്ഞയാഴ്ച ദക്ഷണാഫ്രിക്ക അറിയിച്ചിരുന്നു.ബ്രിട്ടനില്‍ ജനിതക മാറ്റം സംഭവിച്ച ​കൊ​േറാണ വൈറസ്​ പടര്‍ന്നുപിടിക്കുന്നതിനിടെയാണ്​ മൂന്നാമത്തെ വകഭേദവും സ്​ഥിരീകരിച്ചത്​. അതിവേഗം പടര്‍ന്നുപിടിക്കുന്ന വൈറസാണ്​ ബ്രിട്ടനില്‍ പടര്‍ന്നുപിടിച്ചത്​. 70 ശതമാനത്തോളം അധികം വ്യാപനശേഷിയുള്ളതാണെന്നാണ്​ നിഗമനം.

Related News