Loading ...

Home International

ഇസ്രായേല്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; രണ്ടുവര്‍ഷത്തിനിടെ നാലാമത്തെ പൊതുതിരഞ്ഞെടുപ്പിലേക്ക് രാജ്യം

ടെല്‍ അവീവ്: ഇസ്രായേല്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. രണ്ടുവര്‍ഷത്തിനിടെ നാലാമത്തെ പൊതുതിരഞ്ഞെടുപ്പിലേക്ക് രാജ്യം. ബജറ്റ് പാസാക്കുന്നതില്‍ ഭരണകക്ഷിയിലുണ്ടായ അഭിപ്രായ ഭിന്നതയാണ് പാര്‍ലമെന്റ് പിരിച്ചുവിടുന്നതിലേക്ക് നയിച്ചത്. ഭിന്നത കാരണം ബജറ്റ് പാസാക്കാന്‍ സാധിച്ചില്ല. എന്നാല്‍, പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തന്ത്രമാണ് പാര്‍ലമെന്റ് പിരിച്ചുവിടുന്നതിലേക്ക് എത്തിയതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. à´•à´´à´¿à´žàµà´ž വര്‍ഷം രണ്ടു തിരഞ്ഞെടുപ്പും à´ˆ വര്‍ഷം ഒരു തിരഞ്ഞെടുപ്പും നടന്നിരുന്നു ഇസ്രായേലില്‍. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിലാണ് വീണ്ടുംവീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടിവരുന്നത്. തിരഞ്ഞെടുപ്പിന് ശേഷം സഖ്യസര്‍ക്കാരുകള്‍ രൂപീകരിച്ചുവെങ്കിലും അധികകാലം മുന്നോട്ട് പോയില്ല. ഇപ്പോള്‍ പാര്‍ലമെന്റ് പിരിച്ചുവിടുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്.  ഭരണസഖ്യത്തിലെ കക്ഷികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത രൂക്ഷമാണെന്ന് മാത്രമല്ല, പരസ്പര വിശ്വാസ്യതയും കുറവാണ്.

Related News