Loading ...

Home International

ഒടുവില്‍ കൊവിഡ് അന്റാര്‍ട്ടിക്കയിലുമെത്തി

സാന്റിയാഗോ: കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഏക ഭൂഖണ്ഡമായിരുന്ന അന്റാര്‍ട്ടിക്കയിലും ഒടുവില്‍ കൊവിഡ് വൈറസ് സാന്നിധ്യമറിയിച്ചു. ഇതോടെ ഭൂമിയില്‍ ഇതുവരെയും കൊറോണ വൈറസിനു ബാധിക്കാത്ത പ്രദേശമെന്ന വിശേഷണം അന്റാര്‍ട്ടിക്കയ്ക്കു നഷ്ടമായി.വൈറസിന്റെ പുതിയ വകഭേദത്തെ കുറിച്ചുള്ള പരിഭ്രാന്തിക്കിടയിലാണ് അന്റാര്‍ട്ടിക്ക ഭൂഖണ്ഡത്തില്‍ കൊവിഡ് ബാധിതരെ കണ്ടെത്തിയത്. ചിലി റിസര്‍ച്ച്‌ ബേസിലെ 36 പേരാണു കൊവിഡ് പോസിറ്റീവായത്. ഇതില്‍ 26 പേര്‍ ചിലിയന്‍ സൈനികരും 10 പേര്‍ അറ്റകുറ്റപണികള്‍ ചെയ്യുന്ന തൊഴിലാളുകളുമാണ്.കൊവിഡ് ബാധിതരെ ചിലിയിലെ പുന്ത അരെനാസിലേക്ക് മാറ്റി പാര്‍പ്പിച്ചു. ഇവരുടെ നില തൃപ്തികരമാണ്. à´¬àµ‡à´¸à´¿à´¨àµ പിന്തുണ നല്‍കിയിരുന്ന കപ്പലിലെ മൂന്നു ജീവനക്കാരും കോവിഡ് പോസിറ്റീവായി. കോവിഡ് വ്യാപനം തടയുന്നതിനായി അന്റാര്‍ട്ടിക്കയിലെ പ്രധാന ഗവേഷണ പദ്ധതികളെല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്.

Related News