Loading ...

Home International

ബ്രിട്ടനു പിന്നാലെ സ്പെയിനും ലോക്ഡൗണിലേക്ക്: ഫ്രാന്‍സില്‍ ഭാഗിക ലോക്ഡൗണ്‍

ബാഴ്സലോണ: ബ്രിട്ടനു പിന്നാലെ സ്പെയിന്‍ വീണ്ടും ലോക്ഡൌണിലേക്ക്. ടെലിവിഷന്‍ ചാനലിലെ അഭിസംബോധനയിലൂടെയാണ് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഇക്കാര്യം അറിയിച്ചത്.ഏഴ് മണിക്കൂറിലധികം നീണ്ടുനിന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് സാഞ്ചസ് തീരുമാനംഔദ്യോഗികമായി പ്രഖ്യാപിച്ചത് . 'ആരോഗ്യത്തിന് ഞങ്ങള്‍ ഒന്നാം സ്ഥാനം നല്‍കുന്നു. രാജ്യം ഇപ്പോള്‍ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ് .വൈറസിനെ മറികടക്കാന്‍ ഞങ്ങള്‍ ചെയ്യേണ്ടത് ചെയ്യാന്‍ മടിക്കില്ല, അദ്ദേഹം വ്യക്തമാക്കി.ഭക്ഷണം,മരുന്ന്,ജോലി, ആശുപത്രികള്‍, ബാങ്കുകള്‍, എന്നിവയ്ക്ക് ഇളവുകളുണ്ട്. പ്രായമായവരുടെ പരിചരണവുമായി ബന്ധപ്പെട്ട യാത്രകള്‍ നടത്താനും ആളുകള്‍ക്ക് വീട്ടില്‍ നിന്ന് പുറത്തിറങ്ങാം. à´±àµ†à´¸àµà´±àµà´±àµ‹à´±à´¨àµà´±àµà´•à´³àµâ€, ബാറുകള്‍, ഹോട്ടലുകള്‍, റീട്ടെയില്‍ ബിസിനസുകള്‍,സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കൊപ്പം എല്ലാ സ്‌കൂളുകളും സര്‍വ്വകലാശാലകളും അടച്ചുപൂട്ടാനാണ് സ്പെയിനിന്‍റെ തീരുമാനം.ഫ്രാന്‍സില്‍ ഭാഗീകമായും ലോക്ഡൌണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രികാലങ്ങളില്‍ ആണ് ഫ്രാന്‍സില്‍ ലോക്ഡൌണ്‍.പുതിയകൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബ്രിട്ടനിലേക്കും അയര്‍ലണ്ടിലേക്കും നിരോധനം നീട്ടുമെന്ന് അമേരിക്കയും അറിയിച്ചു.

Related News