Loading ...

Home International

ഇസ്രായേല്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; രണ്ടുവര്‍ഷത്തിനിടെ നാലാമത്തെ പൊതുതിരഞ്ഞെടുപ്പിലേക്ക് രാജ്യം

ടെല്‍ അവീവ്: ഇസ്രായേല്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. രണ്ടുവര്‍ഷത്തിനിടെ നാലാമത്തെ പൊതുതിരഞ്ഞെടുപ്പിലേക്ക് രാജ്യം. ബജറ്റ് പാസാക്കുന്നതില്‍ ഭരണകക്ഷിയിലുണ്ടായ അഭിപ്രായ ഭിന്നതയാണ് പാര്‍ലമെന്റ് പിരിച്ചുവിടുന്നതിലേക്ക് നയിച്ചത്. ഭിന്നത കാരണം ബജറ്റ് പാസാക്കാന്‍ സാധിച്ചില്ല. എന്നാല്‍, പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തന്ത്രമാണ് പാര്‍ലമെന്റ് പിരിച്ചുവിടുന്നതിലേക്ക് എത്തിയതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം രണ്ടു തിരഞ്ഞെടുപ്പും à´ˆ വര്‍ഷം ഒരു തിരഞ്ഞെടുപ്പും നടന്നിരുന്നു ഇസ്രായേലില്‍. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിലാണ് വീണ്ടുംവീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടിവരുന്നത്. തിരഞ്ഞെടുപ്പിന് ശേഷം സഖ്യസര്‍ക്കാരുകള്‍ രൂപീകരിച്ചുവെങ്കിലും അധികകാലം മുന്നോട്ട് പോയില്ല. ഇപ്പോള്‍ പാര്‍ലമെന്റ് പിരിച്ചുവിടുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്.  ഭരണസഖ്യത്തിലെ കക്ഷികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത രൂക്ഷമാണെന്ന് മാത്രമല്ല, പരസ്പര വിശ്വാസ്യതയും കുറവാണ്.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലും സെപ്തംബറിലും പൊതു തിരഞ്ഞെടുപ്പ് നടന്നിരുന്നു ഇസ്രായേലില്‍. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല. തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയപ്പോഴും മാറ്റമുണ്ടായില്ല. അനിശ്ചിതത്വം ഒഴിവാക്കാന്‍ ഏപ്രിലില്‍ നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ ലിക്കുഡ് പാര്‍ട്ടിയും പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സിന്റെ പാര്‍ട്ടിയും സഖ്യമുണ്ടാക്കിയാണ് ഭരണം തുടങ്ങിയത്. ആദ്യ 18 മാസം നെതന്യാഹു പ്രധാനമന്ത്രിയാകും. ശേഷം ഗാന്റ്‌സ് പ്രധാനമന്ത്രിയാകും എന്നായിരുന്നു ധാരണ. ഒമ്ബത് മാസം തികയും മുമ്ബേയാണ് ഇപ്പോള്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടിരിക്കുന്നത്.പ്രധാനമന്ത്രിയായുള്ള കാലാവധി തീരാന്‍ 9 മാസം കൂടിയാണ് നെതന്യാഹുവിനുള്ളത്. അത് കഴിഞ്ഞാല്‍ സ്ഥാനം ഒഴിഞ്ഞുകൊടുക്കണം. നെതന്യാഹുവിനെതിരായ അഴിമതിക്കേസിന്റെ വിചാരണ നടക്കുകയാണ്. ഗാന്റ്‌സ് പ്രധാനമന്ത്രിയായാല്‍ വിചാരണയില്‍ തിരിച്ചടിയുണ്ടാകുമെന്ന് നെതന്യാഹു ഭയപ്പെടുന്നു. ഈ സാഹചര്യം മുന്‍കൂട്ടി കണ്ടാണ് നെതന്യാഹു പ്രശ്‌നങ്ങളുണ്ടാക്കിയത് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ബജറ്റ് പാസാക്കുന്നതിനെ ചൊല്ലിയാണ് പുതിയ വിവാദമുണ്ടായത്. 2020, 2021 വര്‍ഷങ്ങളിലേക്കുള്ള ബജറ്റ് ഒരുമിച്ച്‌ പാസാക്കണമെന്ന് ബെന്നി ഗാന്റ്‌സ് ആവശ്യപ്പെട്ടു. എന്നാല്‍ 2020ലെ ബജറ്റ് മാത്രം പാസാക്കിയാല്‍ മതി എന്ന് നെതന്യാഹു പറഞ്ഞു. ഇക്കാര്യത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. തുടര്‍ന്നാണ് ബജറ്റ് പാസാക്കേണ്ട സമയപരിധി അവസാനിച്ചതും പിരിച്ചുവിട്ടതും.




Related News