Loading ...

Home Gulf

ഗള്‍ഫ് അതിര്‍ത്തികള്‍ അടച്ചു; മൂന്ന് രാജ്യങ്ങളില്‍ നിന്ന് വന്ദേഭാരത് നിര്‍ത്തലാക്കി

സൗദി അറേബ്യ, ഒമാന്‍ , കുവൈറ്റ് എന്നീ രാജ്യങ്ങള്‍ രാജ്യാന്തര അതിര്‍ത്തികള്‍ അടച്ചതോടെ ഇന്ത്യയിലേക്കുള്ള വന്തേഭാരത് , ചാര്‍ട്ടേര്‍ഡ് വിമാനസര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കി. സൗദി അറേബ്യ, ഒമാന്‍ , കുവൈറ്റ് എന്നിവിടങ്ങളില്‍നിന്നുള്ള രാജ്യാന്തര സര്‍വീസുകള്‍ റദ്ദാക്കിയതോടെ à´ˆ രാജ്യങ്ങളിലേക്കുള്ള വന്ദേ ഭാരത് വിമാനങ്ങളും നിര്‍ത്തിവെച്ചതായി എയര്‍ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു. കുവൈത്തിലേക്ക് ജനുവരി ഒന്നുവരേയും സൗദി ഒമാന്‍ എന്നിവിടങ്ങളിലേക്ക് ഒരാഴ്ചത്തേക്കുമാണ് à´•à´° ,സമുദ്ര, വ്യോമ അതിര്‍ത്തിക അടച്ചത്.അതേസമയം കോവിഡിന്റെ പുതിയ വകഭേദത്തിനും നിലവിലെ വാക്‌സിന്‍ ഫലപ്രദമാണെന്നാണ് ലഭിക്കുന്ന സൂചനയെന്ന സൗദി ആരോഗ്യ മന്ത്രി പറഞ്ഞു. à´•àµ‹à´µà´¿à´¡à´¿à´¨àµà´±àµ† പുതിയ വക ഭേദം ഗള്‍ഫില്‍ സ്ഥിരീകരിച്ചിട്ടില്ല. സൗദിയിലേക്കും തിരിച്ചുമുള്ള വിമാനസര്‍വീസുകള്‍ റദ്ദാക്കിയതായി യു à´Ž à´‡ വിമാനകമ്ബനികള്‍ വ്യക്തമാക്കി. വൈറസിന്റെ പുതിയ വകഭേദത്തെ കുറിച്ച്‌ പഠനം നടത്തുന്നുണ്ടെന്നും അത് കോവിഡ് 19 നേക്കാള്‍ ഗുരുതരമെല്ലെന്നാണ് സൂചനയെന്നും സൗദി ആരോഗ്യമന്ത്രി തൌഫീഖ് അല്‍ റബീഅ പറഞ്ഞു.

Related News