Loading ...

Home health

വെരിക്കോസ് വെയിന്‍ തടയാം; ഈ 5 കാര്യങ്ങള്‍ ശ്രദ്ധിക്കുക

വെരിക്കോസ് വെയിന്‍ അഥവാ സിരാവീക്കം കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് മിക്കയാളുകളും. ചര്‍മ്മത്തിന് തൊട്ടുതാഴെയുള്ള സിരകള്‍ തടിച്ച്‌ പിണഞ്ഞുകിടക്കുന്ന അവസ്ഥയാണ് വെരിക്കോസ് വെയ്ന്‍. പല കാരണങ്ങള്‍ കൊണ്ടാണ് വെരിക്കോസ് വെയ്ന്‍ ഉണ്ടാകുന്നത്. കാലുകളിലെ നിറവ്യത്യാസം, കണങ്കാലിലുണ്ടാകുന്ന കറുപ്പ്, സിരകള്‍ ഉയര്‍ന്നു തടിച്ച്‌ നീലനിറമാകുക,


തൂക്കിയിടുമ്പോഴും  ഇരിക്കുമ്പോഴും  കാലുകളില്‍ വേദന, തടിച്ച സിരകള്‍ക്ക് സമീപം ചൊറിച്ചിലും അസ്വസ്ഥതകളും, കാലുകള്‍ കഴപ്പ്, പുകച്ചില്‍ എന്നിവയാണ് വെരിക്കോസ് വെയിനിന്റെ ലക്ഷണങ്ങള്‍. അസുഖങ്ങള്‍ വന്ന ശേഷം മരുന്നുകള്‍കഴിച്ചതു കൊണ്ട് കാര്യമില്ല, അസുഖങ്ങള്‍ വരാതെ സൂക്ഷിക്കുകയാണ് വേണ്ടത്. വെരിക്കോസ് വെയിന്‍ പൂര്‍ണമായി തടയാന്‍ കഴിയില്ല. എന്നാല്‍ ഒരു പരിധിവരെ തടയാന്‍ സാധിക്കും. കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

രക്തയോട്ടം കൂട്ടുകവഴി കൂടുതല്‍ സിരകളിലേക്ക് ഇത് വ്യാപിക്കുന്നത് തടയാന്‍ നമുക്ക് കഴിയും.
അതിനായി നടത്തം, ഓട്ടം തുടങ്ങിയ വ്യായാമങ്ങള്‍ ജീവിതശൈലിയുടെ ഭാഗമാക്കണം. ഇതുവഴി രക്തയോട്ടം കൂടുകയും സിരകളുടെ ആയാസം കുറയുകയും ചെയ്യും.
ശരീരഭാരം അമിതമായി കൂടുന്നത് ഞരമ്ബുകള്‍ക്കും സിരകള്‍ക്കും സമ്മര്‍ദമേല്‍പ്പിക്കും. ഇത് രക്തപ്രവാഹം തടസ്സപ്പെടുത്താം. അതിനാല്‍ ശരീരഭാരം ആരോഗ്യകരമായി നിലനിര്‍ത്തണം. ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, ഇലക്കറികള്‍ എന്നിവയും നാരുകള്‍ കൂടുതലുള്ളതുമായ ഭക്ഷണങ്ങള്‍ കഴിക്കാം. ഉപ്പിന്റെ അളവു കുറയ്ക്കണം. ചിപ്സുകള്‍, പായ്ക്കറ്റിലും ടിന്നിലുമടച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കാംഉയര്‍ന്ന ഹീലുകളുള്ള ചെരുപ്പുകള്‍ പാദങ്ങളിലും സിരകളിലും സമ്മര്‍ദമേല്‍പ്പിക്കുകയും രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.അതിനാല്‍ പരന്ന പ്രതലമുള്ള പാദരക്ഷകളാണ് നല്ലത്. അതുപോലെ ജോലി ചെയ്യുമ്പോള്‍ ഒരേ പൊസിഷനില്‍ ഇരിക്കരുത്. ഇടയ്ക്ക് കാലുകള്‍ നിവര്‍ത്തണം. തറയില്‍ മലര്‍ന്നു കിടന്നശേഷം കാലുകള്‍ ഉയര്‍ത്തുന്നതും വളരെ നല്ലതാണ്.





Related News