Loading ...

Home International

ബ്രിട്ടനിലെ പുതിയ കൊറോണ വൈറസ്​​ വകഭേദത്തെ നിയന്ത്രിക്കാനാവും -ലോക ആരോഗ്യ സംഘടന

ജനീവ | ഇംഗ്ലണ്ടില്‍ കണ്ടെത്തിയത ജനിത മാറ്റം സംഭവിച്ച കൊവിഡ് വൈറസ് സംബന്ധിച്ച്‌ വലിയ ആശങ്ക വേണ്ടെന്ന് ലോകാരോഗ്യ സംഘടന. ഈ വൈറസ് അതിവേഗം പടരുമെങ്കിലും നിലവില്‍ കൊവിഡിന് എതിരെ സ്വീകരിക്കുന്ന പ്രതിരോധ മാര്‍ഗങ്ങള്‍ തന്നെ മതിയാകും. എന്നാല്‍ നിസാരമായി കാണേണ്ടെന്നും ഡബ്ല്യൂ എച്ച്‌ ഒ അടിയന്തര വിഭാഗം മേധാവി മൈക്കല്‍ റയാന്‍ പറഞ്ഞു.ശരിയായ രീതിയിലാണ് പുതിയ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നീങ്ങുന്നത്. വൈറസിനെ പൂര്‍ണമായും നിയന്ത്രിക്കാന്‍ നാമിപ്പോള്‍ ചെയ്യുന്നത് കുറച്ചു കൂടി ഗൗരവമായും കുറച്ചു കാലത്തേക്ക് കൂടിയും തുടരണം. വൈറസിന്റെ വ്യാപനം വര്‍ധിക്കുന്ന സാഹചര്യമുണ്ടായാലും അല്‍പം കൂടി കഠിനമായി പരിശ്രമിച്ചാല്‍ നമുക്കിതിനെ കീഴടക്കാനാകുമെന്നും മൈക്ക് റയാന്‍ പറഞ്ഞു. അതേ സമയം നിലവില്‍ കൊവിഡിന് കാരണമാകുന്ന വൈറസിനേക്കാള്‍ 70 ശതമാനത്തിലേറെ വ്യാപനനിരക്കുള്ളതിനാല്‍ നിയന്ത്രണാതീതമായ സാഹചര്യമാണുള്ളതെന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറയുന്നു. ഇംഗ്ലണ്ടില്‍ വൈറസ് കണ്ടെത്തിയതോടെ നിരവധി രാജ്യങ്ങള്‍ വ്യോമഗതാഗതം നിര്‍ത്തിയിരിക്കുകയാണ്. പല യൂറോപ്യന്‍ രാജ്യങ്ങളും വീണ്ടും ലോക്ക്ഡൗണിലേക്കും കടന്നിട്ടുണ്ട്.


Related News