Loading ...

Home Business

പരിഷ്‌കരണ അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ക്ക് വായ്പ; നടപടികള്‍ കൂടുതല്‍ ലളിതമാക്കുന്നു

വിവിധ പൗര കേന്ദ്രീകൃത മേഖലകളില്‍, പരിഷ്‌കരണ അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ക്ക് വായ്പ എടുക്കാനുള്ള അനുമതി കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കി. ഇതോടെ സംസ്ഥാനങ്ങള്‍, മുന്‍കൈയെടുത്ത് നടപടികള്‍ കൂടുതല്‍ ലളിതമാക്കുകയാണ്. ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, തമിഴ്‌നാട്, തെലങ്കാന, കര്‍ണാടക എന്നീ അഞ്ച് സംസ്ഥാനങ്ങള്‍ ഇതുവരെ ഈ പരിഷ്‌കരണ നടപടികള്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഈ സംസ്ഥാനങ്ങള്‍ക്ക്, ഓപ്പണ്‍ മാര്‍ക്കറ്റിലൂടെ,16,728 കോടി രൂപയുടെ അധിക സാമ്ബത്തികസമാഹരണത്തിന് അനുമതി നല്‍കി. കൂടുതല്‍ സംസ്ഥാനങ്ങള്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന്, കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള എക്‌സ്‌പെന്‍ഡിച്ചര്‍ വകുപ്പ്, സംസ്ഥാനങ്ങള്‍ വിവിധ പൗര കേന്ദ്രീകൃത പ്രവര്‍ത്തനമേഖലകളില്‍ പരിഷ്‌കരണങ്ങള്‍ വരുത്തുന്നതിനുള്ള അവസാന തീയതി ദീര്‍ഘിപ്പിച്ചിരുന്നു. പരിഷ്‌കരണങ്ങള്‍ നടപ്പാക്കിയത് സംബന്ധിച്ച്‌, ബന്ധപ്പെട്ട മന്ത്രാലയത്തിന്റെ ശുപാര്‍ശ, ഫെബ്രുവരി 15 ന് മുന്‍പ് ലഭിച്ചാല്‍, പരിഷ്‌കരണ അധിഷ്ഠിത ആനുകൂല്യങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ക്ക് അര്‍ഹത ഉണ്ടാകും

Related News