Loading ...

Home National

ഒരു​ രാജ്യം, ഒരു തെരഞ്ഞെടുപ്പ്​, നടപ്പാക്കാന്‍ തയ്യാറാണെന്ന്​ ഇലക്ഷന്‍ കമീഷണര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെച്ച 'ഒരു​ രാജ്യം, ഒരു തെരഞ്ഞെടുപ്പ്​' എന്ന ആശയം നടപ്പാക്കാന്‍ തയ്യാറാണെന്ന്​ മുഖ്യ ഇലക്ഷന്‍ കമീഷണര്‍ സുനില്‍ അറോറ. നിയമത്തിലെ ഭേദഗതികള്‍ പൂര്‍ത്തിയാക്കിയാല്‍ ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് സാധ്യമാകും എന്നാണ് സുനില്‍ അറോറ പറഞ്ഞത്. രാജ്യത്ത്​ എല്ലാ മാസവും ഏതെങ്കിലും സ്ഥലത്ത് തെ​രഞ്ഞെടുപ്പ്​ നടക്കുന്നുണ്ട്. ഇത്​ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്നാണ് പ്രധാനമന്ത്രിയുടെ വാദം. കഴിഞ്ഞ മാസമാണ് ഒരൊറ്റ വോട്ടര്‍ പട്ടിക, ഒരു രാജ്യം ഒരു തെ​രഞ്ഞെടുപ്പ്​ എന്ന ആശയം ഏറ്റവും ഒടുവിലായി പ്രധാനമന്ത്രി പങ്കുവെച്ചത്. നേരത്തെയും മോദി ഇക്കാര്യം പറഞ്ഞിട്ടുണ്ട്. 2016 മുതല്‍ അദ്ദേഹം ഇക്കാര്യം പറയുന്നുണ്ട്.നിയമസഭകളിലേക്കും ലോക്​സഭയിലേക്കും ഒരേ സമയം തെരഞ്ഞെടുപ്പ്​ നടത്തുക എന്നതാണ്​ ഇതുകൊണ്ട്​ ഉദ്ദേശിക്കുന്നത്​. 2018ല്‍ നിയമ കമ്മീഷനും ഇക്കാര്യം ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ പ്രതിപക്ഷം ഈ ആശയത്തോട് യോജിക്കുന്നില്ല. വിശാലമായ ജനാധിപത്യത്തെ പരിമിതപ്പെടുത്തുന്നതാണ് ഈ തീരുമാനമെന്നാണ് പ്രതിപക്ഷത്തിന്‍റെ അഭിപ്രായം. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ വിയോജിപ്പ് രേഖപ്പെടത്തിയിട്ടുണ്ട്.

Related News