Loading ...

Home Kerala

സത്യവാചകം ചൊല്ലി അധികാരത്തിലേറി ജനപ്രതിനധികള്‍

കൊച്ചി : പൂര്‍ണ്ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതി‍‍‍ജ്ഞാ ചടങ്ങുകള്‍ പുരോഗമിക്കുന്നു. ത്രിതല പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞയാണ് ആദ്യം. കോര്‍പറേഷനുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടേത് 11.30ന് ആരംഭിക്കും. തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഏറ്റവും മുതിര്‍ന്ന അംഗത്തിന് ജില്ലാ കളക്ടറാണ് സത്യപ്രതി‍‍ജ്ഞ ചൊല്ലി കൊടുക്കുന്നത്. ക്വാറന്റീനിലായിരുന്ന വയനാട് ജില്ലാ കളക്ടര്‍ പിപിഇ കിറ്റ് ധരിച്ചാണ് ചടങ്ങിനെത്തിയത്. പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നെങ്കിലും മുന്‍കരുതല്‍ എന്ന നിലയിലാണ് പിപിഇ കിറ്റ് ധരിച്ചെത്തിയത്. കോവിഡ് നിരീക്ഷണത്തിലുള്ള അംഗങ്ങള്‍ പിപിഇ കിറ്റ് ധരിച്ചെത്തണം എന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടെയും തിരഞ്ഞെടുപ്പ് 28, 30 തീയതികളില്‍ നടക്കും. സത്യപ്രതിജ്ഞ കഴിഞ്ഞാലുടന്‍ അംഗങ്ങളുടെ ആദ്യയോഗം നടക്കും. നിലവിലെ ഭരണസമിതിയുടെ കാലാവധി ഡിസംബര്‍ 20-ന് പൂര്‍ത്തിയാകാത്ത എട്ട് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ 22, 26, ജനുവരി 16, ഫെബ്രുവരി ഒന്ന് തീയതികളിലായി സത്യപ്രതിജ്ഞ നടക്കും.

Related News