Loading ...

Home Gulf

കോ​വി​ഡി​ന് ജ​നി​ത​ക​മാ​റ്റം; സൗ​ദി അ​തി​ര്‍​ത്തി​ക​ള്‍ അ​ട​ച്ചു

റി​യാ​ദ്: ബ്രി​ട്ട​നി​ല്‍ ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച കോ​വി​ഡ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സൗ​ദി അ​റേ​ബ്യ രാ​ജ്യ​ന്ത​ര അ​തി​ര്‍​ത്തി​ക​ള്‍ അ​ട​ച്ചു. ക​ട​ല്‍​മാ​ര്‍​ഗ​വും ക​ര​മാ​ര്‍​ഗ​വും രാ​ജ്യ​ത്തേ​ക്കു​ള്ള യാ​ത്ര​ക്കാ​രു​ടെ പ്ര​വേ​ശ​നം ഒ​രാ​ഴ്ച​ത്തേ​ക്കാ​ണ് വി​ല​ക്കി​യ​ത്. എ​ല്ലാ വി​ദേ​ശ വി​മാ​ന സ​ര്‍​വീ​സു​ക​ളും റ​ദ്ദാ​ക്കു​ക​യും ചെ​യ്തു.

അ​തേ​സ​മ​യം, നി​ല​വി​ല്‍ സൗ​ദിയിലു​​ള്ള വി​മാ​ന​ങ്ങ​ള്‍​ക്ക് നി​രോ​ധ​നം ത​ട​സ​മാ​കി​ല്ല. ഈ ​വി​മാ​ന​ങ്ങ​ള്‍​ക്ക് മ​ട​ങ്ങാ​ന്‍ അ​നു​മ​തി ന​ല്‍​കും. ച​ര​ക്കു​നീ​ക്ക​ത്തെ നി​രോ​ധ​നം ബാ​ധി​ക്കി​ല്ലെ​ന്നും സൗ​ദി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. പു​തി​യ ത​രം കൊ​റോ​ണ വൈ​റ​സ് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍ യാ​ത്രാ നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. അ​യ​ര്‍​ല​ന്‍​ഡ്, ജ​ര്‍​മ​നി, ഫ്രാ​ന്‍​സ്, ഇ​റ്റ​ലി, നെ​ത​ര്‍​ല​ന്‍​ഡ്സ്, ബെ​ല്‍​ജി​യം എ​ന്നീ രാ​ജ്യ​ങ്ങ​ളെ​ല്ലാം യു​കെ​യി​ല്‍​നി​ന്നു​ള്ള വി​മാ​ന​സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​ച്ചു. യു​കെ​യി​ലെ സാ​ഹ​ച​ര്യം നി​രീ​ക്ഷി​ച്ചു വ​രു​ക​യാ​ണെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​റി​യി​ച്ചു.

യു​കെ​യി​ല്‍ ക​ണ്ടെ​ത്തി​യ ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച ഈ ​വൈ​റ​സ് അ​തി​വേ​ഗം മ​നു​ഷ്യ​രി​ല്‍ പ​ട​രു​മെ​ങ്കി​ലും എ​ത്ര​ത്തോ​ളം അ​പ​ക​ട​കാ​രി​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. ഇ​തേ വൈ​റ​സ് നെ​ത​ര്‍​ല​ന്‍​ഡ്സ്, ഡെ​ന്‍​മാ​ര്‍​ക്ക്, ഓ​സ്ട്രേ​ലി​യ രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ്-19 രോ​ഗി​ക​ളി​ല്‍‌ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ല​ണ്ട​ന്‍ ഉ​ള്‍​പ്പെ​ടു​ന്ന തെ​ക്കു-​പ​ടി​ഞ്ഞാ​റ​ന്‍ ഇം​ഗ്ല​ണ്ടി​ലാ​ണ് പു​തി​യ കൊ​റോ​ണ വൈ​റ​സ് കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​ത്.

Related News