Loading ...

Home International

റിയാദ് കരാര്‍ പ്രകാരം യമനില്‍ പുതിയ സര്‍ക്കാര്‍; യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയില്‍ ലോകം


 à´±à´¿à´¯à´¾à´¦àµ: യുദ്ധം തുടരുന്ന യമനില്‍ പുതു പ്രതീക്ഷയേകി പുതിയ സര്‍ക്കാര്‍ രൂപീകരിച്ചതായി റിപ്പോര്‍ട്ട്. യുദ്ധം അവസാനിപ്പിക്കുന്നതിന് യമന്‍ സര്‍ക്കാരും വിഘടന വാദികളും തമ്മില്‍ റിയാദില്‍ ഒപ്പ് വെച്ച കരാര്‍ പ്രകാരം യമനില്‍ പുതിയ സര്‍ക്കാര്‍ പ്രഖ്യാപനം നടന്നതായി യമന്‍ ദേശീയ ടെലിവിഷനാണ് റിപ്പോര്‍ട്ട് ചെയ്‌തത്‌. യമനില്‍ വിഘടിച്ച്‌ നില്‍ക്കുന്നവരുമായി ചേര്‍ത്ത് പുതിയ സര്‍ക്കാര്‍ വരുന്നതോടെ യുദ്ധം അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന കണക്കു കൂട്ടലിലാണ് കരാര്‍ ഒപ്പ് വെക്കാന്‍ നേതൃത്വം നല്‍കുന്ന സഊദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍. യമനിലെ വിഘടന വാദികളായ സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലും നിലവില്‍ ഭരണം നടത്തുന്ന സര്‍ക്കാരും തമ്മിലാണ് ഐക്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സംയുക്ത കരാറില്‍ റിയാദില്‍ വെച്ച്‌ ഒപ്പ് വെച്ചിരുന്നത്. ഐക്യ കരാര്‍ പ്രകാരം സംയുക്തമായാണ് സര്‍ക്കാര്‍ രൂപീകരിക്കുക. യമനില്‍ സംയുക്തമായി പുതിയ ഭരണം നിലവില്‍ വന്നതിനെ സഊദി വിദേശ കാര്യ മന്ത്രാലയം സ്വാഗതം ചെയ്‌തു.

അഹ്‌മദ്‌ അവാദ് ബിന്‍ മുബാറക് ആണ് പുതിയ വിദേശ കാര്യ മന്ത്രിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. നേരത്തെ ഐക്യ രാഷ്‌ട്ര സഭയിലെ യമന്‍ അംബാസിഡറായി പ്രവര്‍ത്തിച്ചിരുന്നയാളാണ് അവാദ് ബിന്‍ മുബാറക്. ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അലി അല്‍ മഖ്ദശിയാണ് പുതിയ യമന്‍ പ്രതിരോധ മന്ത്രി. നേരത്തെ യമന്‍ ആറു ഫോഴ്‌സ് ചീഫ് ആയി സേവനമനുഷ്ടിച്ചിട്ടുണ്ട് ഇദ്ദേഹം. യമനിലെ യുഎന്‍ അംഗീകൃത സര്‍ക്കാരും വിഘടനവാദികളായ സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലും (എസ് ടി സി) തമ്മിലുള്ള പ്രശ്‌നം അവസാനിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് സഊദി മുന്‍കയ്യെടുത്ത് റിയാദ് കരാറിന് നേതൃത്വം നല്‍കിയത്. എന്നാല്‍, അത് നടപ്പിലാക്കാന്‍ കഴിയാതെ നീണ്ടു പോകുകയായിരുന്നു.

തെക്കന്‍ വിഘടനവാദികളായ സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ നിസഹകരണം പ്രഖ്യാപതിച്ചതിനാല്‍ ഓഗസ്‌റ്റില്‍ സ്‌തംഭിക്കുകയായിരുന്നു. പിന്നീട് നടത്തിയ തുടര്‍ച്ചയായ ചര്‍ച്ചയുടെ ഫലമായി കഴിഞ്ഞയാഴ്ച്ച റിയാദ് കരാര്‍ പ്രാബല്യത്തില്‍ വരുത്താന്‍ ഇരു കൂട്ടരും അംഗീകരിക്കുകായായിരുന്നു. യമന്‍ ഗവണ്‍മെന്റില്‍ അംഗങ്ങളായിരുന്ന മന്ത്രിമാര്‍ അടക്കം 24 പേരെ ഉള്‍ക്കൊള്ളിച്ച്‌ പുതിയ മന്ത്രി സഭക്ക് രൂപം നല്‍കണമെന്നതാണ് പ്രശ്‌ന പരിഹാര ഫോര്‍മുല. ആദ്യ ഘട്ടത്തില്‍ സൈന്യത്തെയായിരിക്കും പ്രഖ്യാപിക്കുമായെന്നും ശേഷമായിരിക്കും ഗവണ്‍മെന്റ് രൂപീകരണം സംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനമെന്നും നേരത്തെ അറിയിച്ചിരുന്നു.

അതേസമയം, അബ്‌യാന്‍ മേഖലാ വിഭജനത്തിനും സൈനിക പുനര്‍വിന്യാസത്തിനും തുടര്‍ന്നും മേല്‍നോട്ടം വഹിക്കുമെന്നു യമനില്‍ യുദ്ധത്തിലേര്‍പ്പെട്ട സഊദി നേതൃത്വത്തിലുള്ള അറബ് സഖ്യസേന വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് സുസ്ഥിരവും സുരക്ഷിതത്വം പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും തീവ്രവാദ സംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതിനും ഭരണകൂടത്തെ സഹായിക്കാന്‍ സഖ്യസേന യെമനില്‍ തുടരുമെന്നും അറബ് സഖ്യ സേന നേരത്തെ അറിയിച്ചിട്ടുണ്ട്. യമനിലെ വിഘടനവാദികളുടെ പ്രശ്‌നം അവസാനിച്ചാല്‍ വിമതരയായ ഹൂതികളെ തളക്കാന്‍ കഴിയുമെന്ന കണക്ക് കൂട്ടലിലാണ് സഖ്യ സേന. ഇറാന്റെ ശക്തമായ സഹായത്തോടെ യമനില്‍ പ്രവര്‍ത്തിക്കുന്ന ഹൂതികള്‍ സഊദിക്ക് കനത്ത ഭീഷണിയാണ്.

Related News