Loading ...

Home Gulf

ഇന്ത്യന്‍ നാവികസേന മേധാവി ഇന്ന് എത്തും

അബൂദബി: ഇന്ത്യന്‍ നാവികസേന മേധാവി അഡ്മിറല്‍ സുനില്‍ ലന്‍ബ ഞായറാഴ്ച യു.എ.ഇയിലത്തെും. യു.എ.ഇ സന്ദര്‍ശനത്തിന് ശേഷം മാര്‍ച്ച് ഒന്നിന് ഒമാനിലേക്ക് പോകും. മാര്‍ച്ച് രണ്ടിനാണ് ഇന്ത്യയിലേക്ക് മടങ്ങുക.
യു.à´Ž.ഇയും ഒമാനുമായുള്ള നാവിക കരാറുകള്‍ ദൃഢമാക്കുക, പുതിയ സഹകരണ മേഖലകള്‍ കണ്ടത്തെുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സുനില്‍ ലന്‍ബയുടെ സന്ദര്‍ശനം. യു.à´Ž.à´‡ പ്രതിരോധ സഹമന്ത്രി മുഹമ്മദ് ബിന്‍ അഹ്മദ് അല്‍ ബുവാരിദി, യു.à´Ž.à´‡ സായുധസേന മേധാവി ലെഫ്റ്റനന്‍റ് ജനറല്‍ ഹമദ് മുഹമ്മദ് ഥാനി ആല്‍ റുമൈതി, യു.à´Ž.à´‡ നാവികസേന കമാന്‍ഡര്‍ റിയര്‍ അഡ്മിറല്‍ ഇബ്രാഹിം സാലിം മുഹമ്മദ് ആല്‍ മുശറഖ് എന്നിവരുമായി ഇന്ത്യന്‍ നാവികസേന മേധാവി ചര്‍ച്ച നടത്തുമെന്ന് ഇകണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 
യു.à´Ž.ഇയിലെ ഗാന്‍ഡൂട് നാവിക സൈന്യത്താവളവും നാഷനല്‍ ഡിഫന്‍സ് കോളജും സന്ദര്‍ശിക്കുന്ന അദ്ദേഹം വിദ്യാര്‍ഥി ഓഫിസര്‍മാരുമായി സംവദിക്കുകയും ചെയ്യും. റാശിദ് ബിന്‍ സഈദ് ആല്‍ മക്തൂം നാവിക കോളജിലെ പരിശീലന സംവിധാനങ്ങള്‍ കാണാനും അദ്ദേഹമത്തെും. 
യു.à´Ž.ഇയും ഒമാനുമായുള്ള നാവിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താനാണ് സുനില്‍ ലന്‍ബയുടെ സന്ദര്‍ശനമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 
മാര്‍ച്ച് ഒന്നിന് ഒമാനിലേക്ക് പോകുന്ന സുനില്‍ ലന്‍ബ ഒമാന്‍ പ്രതിരോധമന്ത്രി ബദര്‍ ബിന്‍ സഊദ് ബിന്‍ ഹരീബ് ആല്‍ ബുസൈദിയുമായും സൈനിക മേധാവികളുമായും ചര്‍ച്ച നടത്തും. സുല്‍ത്താന്‍ ഖാബൂസ് നാവിക അക്കാദമി, സഈദ് ബിന്‍ നാവിക സൈന്യത്താവളം തുടങ്ങിയവ സന്ദര്‍ശിക്കും.

Related News