Loading ...

Home National

കൊടുംതണുപ്പിലും സമരവീര്യം കുറയാതെ കര്‍ഷകര്‍; സമരം 24ാം ദിവസത്തിലേക്ക് കടന്നു

കാര്‍ഷിക പരിഷ്ക്കരണ നിയമങ്ങള്‍ക്കെതിരെ കര്‍ഷകരുടെ സമരം 24-ആം ദിവസത്തിലേക്ക് കടന്നു. ഉത്തരേന്ത്യ കൊടും ശൈത്യത്തിലേക്ക് കടന്നെങ്കിലും ദേശീയ പാതകള്‍ ഉപരോധിച്ചു കൊണ്ടുള്ള പ്രതിഷേധം കര്‍ഷകര്‍ തുടരുകയാണ്. എന്നാല്‍ നിയമം രാജ്യത്തിന്‍റെ പുരോഗതിക്കും മാറിയ കാലഘട്ടത്തിനും അനിവാര്യമാണെന്ന നിലപാടിലാണ് കേന്ദ്രം സര്‍ക്കാര്‍. കര്‍ഷക സമരം 24ാം ദിവസത്തിലേക്ക് കടക്കുമ്ബോഴും ഏതെങ്കിലും തരത്തിലുള്ള സമവായത്തിന് വഴി തെളിഞ്ഞിട്ടില്ല.നിയമം പൂര്‍ണമായും പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് കര്‍ഷകര്‍ ആവര്‍ത്തിക്കുന്നു. സമരം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി കൂടുതല്‍ സ്ത്രീകള്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ എത്തി തുടങ്ങി. ആഗ്ര -ഡല്‍ഹി ജയ്പൂര്‍ - ഡല്‍ഹി ദേശീയ പാതകള്‍, ഹരിയാന - ഡല്‍ഹി അതിര്‍ത്തികള്‍ എന്നിവ ഇപ്പോഴും കര്‍ഷകര്‍ ഉപരോധിക്കുകയാണ് . അതേസമയം പുതിയ കാര്‍ഷിക നിയമം പിന്‍വലിക്കില്ലെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു. മൂന്ന് നിയമങ്ങളും കാലഘട്ടത്തിന്‍റെ ആവ്യശ്യമാണെന്നും പ്രതിപക്ഷമാണ്കര്‍ഷകരെ ഭീഷണിപ്പെടുത്തി സമരത്തിനിറക്കുന്നതെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തിയിരുന്നു. മധ്യപ്രദേശിലെ കര്‍ഷകരുമായി പ്രധാനമന്ത്രി ഓണ്‍ലൈന്‍ വഴി ആശയവിനിമയം നടത്തിയത് പോലെ മറ്റ് സംസ്ഥാനങ്ങളിലെ കര്‍ഷകരുമായും സംവദിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.

Related News