Loading ...

Home International

ഇന്ത്യ-മ്യാന്‍മാര്‍- തായ്‌ലാന്റ് ഹൈവേ പദ്ധതിയില്‍ ചേരാന്‍ ബംഗ്ലാദേശും

ന്യൂഡല്‍ഹി: കിഴക്കന്‍ ഏഷ്യയിലൂടെ കരമാര്‍ഗ്ഗമുള്ള വാണിജ്യപാതയ്ക്ക് ഇന്ത്യക്കൊപ്പം ചേരാന്‍ ബംഗ്ലാദേശും. നിലവില്‍ നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ഇന്ത്യ- മ്യാന്‍മാര്‍-തായ്‌ലാന്റ് ഹൈവേ പദ്ധതിയുമായി സഹകരിക്കാനാണ് ബംഗ്ലാദേശും സന്നദ്ധത പ്രകടിപ്പിച്ചത്. കിഴക്കന്‍ ഏഷ്യയിലൂടെ നൂറ്റാണ്ടുകള്‍ക്ക് മുന്നേ ഇന്ത്യക്കുണ്ടായിരുന്ന വാണിജ്യ ബന്ധങ്ങളും സഞ്ചാര പാതകളും വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് മ്യാന്‍മറുമായും തായ്‌ലന്റുമായും ഇന്ത്യ ധാരണയിലെത്തിയത്. ഇതിനൊപ്പം ഇതേ പാത കംബോഡിയയിലേക്കും നീട്ടണമെന്ന ആഗ്രഹവും ഇന്ത്യ പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനിടെയാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടന്ന ചര്‍ച്ചയില്‍ ത്രിരാഷ്ട്ര ഹൈവേയുടെ ഭാഗമാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. പശ്ചിമബംഗാളിന്റെ അതിര്‍ത്തിയായ ഹിലി മുതല്‍ മേഘാലയയുടെ മഹേന്ദ്രഗഞ്ചിലേക്കുള്ള പാത ബംഗ്ലാദേശിലൂടെ കടന്നുപോകുന്നതിനുള്ള പദ്ധതി ഇന്ത്യ മുന്നോട്ട് വച്ചിരിക്കുകയാണ്. ഇന്ത്യ-മ്യാന്‍മാര്‍-തായ്‌ലന്റ് പാത 3660 കിലോമീറ്റര്‍ ദൂരമാണ് താണ്ടുന്നത്. പാതയുടെ നിര്‍മ്മാണം 2021ല്‍ പൂര്‍ത്തിയാകും. ഇന്ത്യയിലെ മൊറേ പ്രദേശത്തുനിന്നും മ്യാന്‍മറിലെ ബഗാന്‍ വഴി-തായ്‌ലന്റിലെ മായേ സോട്ടിലാണ് ഹൈവേ സമാപിക്കുന്നത്. ഇതിലെ നിര്‍ണ്ണായമായ രണ്ടു റോഡുകളും ഇന്ത്യയാണ് നിര്‍മ്മിക്കുന്നത്. 120 കിലോമീറ്റര്‍ വരുന്ന കലേവാ-യാഗി റോഡാണ് ഇത്. ഇതിനൊപ്പം 69 പാലങ്ങളും നിര്‍മ്മാണത്തിലാണ്. 2017ലാണ് ഇന്ത്യയുടെ ഭാഗത്തെ നിര്‍മ്മാണം ആരംഭിച്ചത്. ഇതേ ഹൈവേ ലാവോയിലൂടെ കംബോഡിയയിലേക്ക് എത്തിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.

Related News