Loading ...

Home Kerala

'വരുന്ന രണ്ടാഴ്ച നിര്‍ണായകം'; തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോവിഡ്​ വ്യാപനത്തില്‍ ആശങ്കയെന്ന് കെ.കെ. ശൈലജ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോവിഡ്​ വ്യാപനത്തില്‍ ആശങ്കയെന്നും വരുന്ന രണ്ടാഴ്ചക്കാലം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി ആരോഗ്യമന്ത്രി കെ.കെ. ശൈലജ.

തെരഞ്ഞെടുപ്പിന്​ ശേഷം വന്‍തോതില്‍ വര്‍ധനയുണ്ടാ​കുമെന്ന മുന്നറിയിപ്പ്​ വിദഗ്​ധര്‍ നല്‍കുന്നുണ്ട്​. അതിനാല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. രണ്ടാഴ്ച കാലയളവില്‍ എത്രത്തോളം കോവിഡ്​ കേസുകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന കാര്യം വ്യക്തമല്ലെന്നും മന്ത്രി പറഞ്ഞു.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്‍റെ ഫലമായി വലിയ തോതില്‍ ആളുകളുടെ കൂടിച്ചേരലുകളുണ്ടായി. അതിനുശേഷം ചില സ്​ഥലങ്ങളില്‍ പുതിയ​ ​കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്യാന്‍ തുടങ്ങി. എല്ലാവരം സ്വയം ലോക്​ഡൗണ്‍ പാലിക്കണം. രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും കോവിഡ്​ പരിശോധന നടത്തണം. വാക്​സിന്‍ തുടരുന്നതു​വരെ ജാഗ്രത തുടരണമെന്നും വരും ദിവസങ്ങള്‍ നിര്‍ണായകമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

കോവിഡിനെതിരായ ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്‍റെ ഫലമായി സംസ്​ഥാനത്ത്​ മരണനിരക്ക്​ കുറക്കാന്‍ കഴിഞ്ഞു. അതിനാല്‍ ഇനിയും കോവിഡ്​ ബാധിതരുടെ എണ്ണം ഉയരാന്‍ സാധ്യതയുണ്ടെന്ന ഭയം നിലനില്‍ക്കുന്നു. മാസ്​ക്​ ധരിക്കുകയു​ം സാമൂഹിക അകലം പാലിക്കുകയും സാനിറ്റെസര്‍ ശീലമാക്കുകയും വേണം. തദ്ദേശ സ്വയം ഭരണാധികാരികളുടെ സത്യപ്രതിജ്ഞ കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിച്ച്‌​ നടത്തണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Related News