Loading ...

Home USA

സൈബര്‍ ആക്രമണം;യു.എസില്‍ ട്രഷറി, കൊമേഴ്​സ്​ വകുപ്പുകള്‍ക്ക്​ പിന്നാലെ ഊര്‍ജ്ജ വകുപ്പും ഹാക്ക്​ ചെയ്യപ്പെട്ടു

വാഷിങ്​ടണ്‍: അമേരിക്കയില്‍ സൈബര്‍ ആക്രമണങ്ങളുടെ ഭീതി തുടരുന്നു. ട്രഷറി, കൊമേഴ്‌സ്, ഹോംലാന്‍ഡ്​ സെക്യൂരിറ്റി (à´¡à´¿.എച്ച്‌​.എസ്​) അടക്കമുള്ള വിവിധ വകുപ്പുകള്‍ ശക്​തമായ സൈബര്‍ ആക്രമണത്തിന്​ ഇരയായിരുന്നു. എന്നാല്‍, രാജ്യത്തെ ഊര്‍ജ്ജ വകുപ്പും ഹാക്ക്​ ചെയ്യപ്പെട്ടതായുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ്​ ഇപ്പോള്‍ പുറത്തുവരുന്നത്​. അമേരിക്കയിലെ ആണവായുധങ്ങളെ നിയന്ത്രിക്കുന്നത്​ à´ˆ  വിഭാഗമാണ്​.

സൈബര്‍ ആക്രണമങ്ങള്‍ക്ക്​ പിന്നില്‍ റഷ്യന്‍ ഗവണ്‍മെന്‍റാണെന്ന്​ സംശയമുന്നയിച്ച്‌​​ നിരവധിയാളുകള്‍ മുന്നോട്ടുവന്നെങ്കിലും അത്തരം ആരോപണങ്ങള്‍ ബന്ധപ്പെട്ടവര്‍ തള്ളിക്കളയുകയായിരുന്നു. എന്നാല്‍, വിവിധ യുഎസ്​ വകുപ്പുകളെ ലക്ഷ്യമിട്ട്​ ഒരു വിദേശ രാജ്യമാണ്​ സൈബര്‍ ആക്രമണം നടത്തുന്നതെന്ന്​ അധികൃതര്‍ വ്യക്​തമാക്കിയിരുന്നു. പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ്​ ഇതുവരെ സംഭവത്തില്‍ പ്രതികരണം അറിയിച്ചിട്ടില്ല. അതേസമയം, തന്റെ  ഭരണത്തില്‍ സൈബര്‍ സുരക്ഷയ്​ക്ക്​ മുന്‍ഗണന നല്‍കുമെന്ന്​ നിയുക്​ത അമേരിക്കന്‍ പ്രസിഡന്‍റ്​ ജോ ബൈഡന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്​.

ഹാക്കിങ്​ നടത്തി സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയേക്കാവുന്ന ചില അപകടകാരികളായ സോഫ്​റ്റ്​വെയറുകള്‍ കണ്ടെത്തിയതായി മൈക്രോസോഫ്​റ്റ്​ മുന്നറിയിപ്പ്​ നല്‍കിയിട്ടുണ്ട്​. സോഫ്റ്റ്‍വെയര്‍ നിര്‍മ്മാതാക്കളായ സോളര്‍വിന്‍ഡ്‌സ് ഓറിയോണ്‍ ഐടി ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഉടന്‍ നിര്‍ത്തണമെന്ന് എല്ലാ വകുപ്പുകളോടും സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെക്യൂരിറ്റി ഏജന്‍സി നിര്‍ദേശിച്ചിട്ടുണ്ട്​. അടുത്തിടെ പുറത്തുവിട്ട ചില സോഫ്​റ്റ്​വെയറുകള്‍ ഹാക്കര്‍മാര്‍ ദുരുപയോഗപ്പെടുത്തുന്നുണ്ടെന്ന്​ സോളര്‍വിന്‍ഡ്​സ്​ മുമ്ബ്​ സൂചിപ്പിച്ചിരുന്നു.

Related News