Loading ...

Home Kerala

ജനുവരി മുതല്‍ കെഎസ്‌ആര്‍ടിസി സര്‍വ്വീസുകള്‍ മുഴുവനായും സര്‍വീസ് നടത്തും

തിരുവനന്തപുരം: പുതുവര്‍ഷം മുതല്‍ സംസ്ഥാനത്ത് മുഴുവന്‍ കെഎസ്‌ആര്‍ടിസി ബസുകളും സര്‍വീസ് നടത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. ലോക്ഡൗണിനെ തുടര്‍ന്ന് കുറച്ച സര്‍വിസുകള്‍ ജനുവരിയില്‍ പുനരാരംഭിക്കും. കൂടാതെ, കട്ടപ്പുറത്തുള്ള മുഴുവന്‍ ബസുകളും നിരത്തിലിറക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കവെ മന്ത്രി പറഞ്ഞു. നിലവില്‍ കെഎസ്‌ആര്‍ടിസി ബസുകളില്‍ പതിനഞ്ചുവരെ ആളുകള്‍ക്ക് നിന്ന് യാത്ര ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പുതുവര്‍ഷത്തെ പ്രത്യേക സ്ഥിതിയും ക്രിസ്മസും പരിഗണിച്ച്‌ കെഎസ്‌ആര്‍ടിസി പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വ്വീസും നടത്തും.

Related News