Loading ...

Home health

പരിശോധനയും ഇന്‍സുലിന്‍ ഉപയോഗവും

നൂറ്റാണ്ടുകളായി പ്രമേഹത്തെക്കുറിച്ച്‌ നമുക്ക് അറിയാം. എന്നാല്‍ പ്രമേഹപരിശോധനയില്‍ അടിക്കടി മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. ഗ്ലൂക്കോമീറ്റര്‍ ഉപയോഗിച്ചാണ് സാധാരണ രക്തത്തിലെ പഞ്ചസാരയുടെ അളവ് കണ്ടുപിടിക്കുന്നത്.

1981ല്‍ ആണ് ഗ്ലൂക്കോ മീറ്റര്‍ കണ്ടുപിടിച്ചത്. ഒരു തുള്ളി രക്തം വിരല്‍തുമ്ബില്‍ നിന്ന് കുത്തിയെടുത്ത് പരിശോധനാ സ്ട്രിപ്പില്‍ ഇറ്റിച്ചാണ് ഗ്ലൂക്കോമീറ്ററില്‍ പരിശോധിക്കുന്നത്.
ഈ സ്ട്രിപ്പിലെ രാസവസ്തുക്കളുടെ പ്രവര്‍ത്തനഫലമായി പ്രമേഹത്തിന്റെ അളവ് കൃത്യമായി അറിയാന്‍ സാധിക്കും.

മിക്ക ഗ്ലുക്കോമീറ്ററിലും 10 മുതല്‍ 600 മില്ലി സ്ട്രിപ്പില്‍ ഉണ്ടെങ്കില്‍ മാത്രമേ പ്രഹേത്തിന്റെ കൃത്യമായ അളവ് കാണുകയുള്ളു. അതില്‍ കുറവാണെങ്കില്‍ ഗ്ലുക്കോസിന്റെ അളവ് വളരെ താഴ്ന്ന അളവിലായിരിക്കും കാണിക്കുന്നത്. 600 മില്ലിയില്‍ കൂടിയാല്‍ ഗ്ലുക്കോസിന്റെ അളവ് വളരെ കൂടുതലായിരിക്കും.

പ്രമേഹത്തിന്റെ 350 പരിശോധനകള്‍ സൂക്ഷിക്കുന്ന ഉപകരണങ്ങള്‍ വരെ ഇപ്പോള്‍ ലഭ്യമാണ്. ചില മീറ്ററുകള്‍ 7 ദിവസം മുതല്‍ 30 ദിവസം വരെ വിവരങ്ങള്‍ സൂക്ഷിക്കാവുന്നവയാണ്. കമ്ബ്യൂട്ടറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്ന ഗ്ലൂക്കോ മീറ്ററുകളും ഉണ്ട്. ഇതില്‍ ഗ്രാഫുകളും, ഡയഗ്രമുകളും വഴിയാണ് റീഡിങ്ങ്‌സ് കാണിക്കുക.

പ്രമേഹം തിരിച്ചറിയാനുള്ള പരിശോധനകള്‍

എഫ്ബിഎസ് : -
ഭക്ഷണത്തിനു മുമ്ബുള്ള രക്തപരിശോധന രാവിലെ നടത്തണം. ഭക്ഷണം കഴിച്ചശേഷം 8 മണിക്കൂറെങ്കിലും ഇടവേള ഉണ്ടായിരിക്കണം.

പിപിബിഎസ് : -
ഭക്ഷണത്തിനു ശേഷം ഒന്നര മുതല്‍ 2 മണിക്കൂര്‍ കഴിഞ്ഞ് ചെയ്യണം

ആര്‍ബിഎസ് : -
റാന്‍ഡം ബ്ലഡ് ഷുഗര്‍ പരിശോധിക്കുമ്ബോള്‍ ഏത് സമയത്തും ചെയ്യാം.

പിഡിബിഎസ് : -
രാത്രി ഭക്ഷണത്തിനു മുമ്ബേ നടത്തുന്ന പരിശോധന. പുലര്‍ച്ചെ 3 മണിക്കു നടത്തുന്ന പരിശോധന പ്രമേഹം കുറഞ്ഞുപോകുന്ന അവസ്ഥയായ ഹൈപ്പോഗ്ലൈസീമിയ കണ്ടെത്താനുള്ളതാണ്. പ്രമേഹം നിയന്ത്രിക്കാന്‍ ഭക്ഷണക്രമവും വ്യായാമവും പ്രധാനമാണ്. ഗര്‍ഭണികള്‍ക്കും ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കും പ്രമേഹ പരിശോധന ദിവസത്തില്‍ ഒന്നോ രണ്ടോ തവണ ആവശ്യമാണ്. ഒരു ദിവസം വെറും വയറ്റിലും അടുത്ത ദിവസം ഭക്ഷണത്തിനുശേഷവും മറ്റൊരു ദിവസം രാത്രി ഭക്ഷണത്തിനു മുമ്ബും പരിശോധിച്ചാല്‍ വിവിധ സമയത്തെ രക്തത്തിലെ പ്രമേഹത്തിന്റെ അളവ് അറിയാന്‍ സാധിക്കും.

 à´—്ലൂക്കോ മീറ്റര്‍ പരിശോധന രീതി

1. കൈ തുടച്ചതിനു ശേഷം സ്ട്രിപ്പ് മീറ്ററില്‍ വയ്ക്കുക.
2. വിരല്‍ തുമ്ബ് അമര്‍ത്തി തുടയ്ക്കണം.
3. കൈയില്‍ നനവ് പാടില്ല.
4. വിരല്‍ തുമ്ബില്‍ നിന്ന് ഒരു തുള്ളി രക്തം എടുത്ത് പരിശോധിക്കണം.
5. സ്ട്രിപ്പില്‍ രക്തതുള്ളി ഒഴിക്കുക.
6. കുറച്ചു സെക്കന്റുകള്‍ക്കുള്ളി ല്‍ ഫലം അറിയാവുന്നതാണ്.

സാധാരണ നിരക്ക്

പ്രമേഹം ഇല്ലാത്ത വ്യക്തിക്ക് വെറുംവയറ്റില്‍ 100 മില്ലിഗ്രാം ഡെസിലിറ്ററില്‍ കുറവും ഭക്ഷണശേഷം 140 മില്ലിഗ്രാം ഡെസിലിറ്ററില്‍ കുറവുമായിരിക്കും. പ്രമേഹമുള്ള വ്യക്തിയുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വെറും വയറ്റില്‍ 120 ല്‍ കുറവും ഭക്ഷണത്തിനുശേഷം 180ല്‍ കുറവുമായിരിക്കും. ടൈപ്പ് 1 പ്രമേഹം ബാധിച്ച വ്യക്തികളിലും മുതിര്‍ന്ന ആളുകളിലും ഈ അളവില്‍ വ്യത്യാസം വരാം. ഗര്‍ഭിണികളില്‍ വെറും വയറ്റില്‍ 90ല്‍ കുറവും ഭക്ഷണത്തിനുശേഷം 130ല്‍ കുറവുമായിരിക്കും പ്രമേഹനിരക്ക്.

ഇന്‍സുലിന്റെ ഉപയോഗം

പ്രമേഹത്തെ ഒരു ദുരൂഹരോഗമായാണ് മുന്‍കാലങ്ങളില്‍ കരുതിയിരുന്നത്. പ്രമേഹ രോഗികളില്‍ മൂത്രവിസര്‍ജ്ജനം കൂടുതലായതിനാല്‍ വൃക്കരോഗമായാണ് ആദ്യകാലങ്ങളില്‍ ഇതിനെ കണ്ടിരുന്നത്. ഇന്‍സുലിന്റെ കണ്ടുപിടുത്തം പ്രമേഹം ഒരു പരിതിവരെ നിയന്ത്രണവിധേയമാകാന്‍ സഹായിച്ചു.

ഇന്‍സുലിന്‍ പ്രവര്‍ത്തനം

ശരീരത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഇന്‍സുലിന്‍ ആവശ്യമാണ്. നാം കഴിക്കുന്ന ആഹാരത്തില്‍ അധികഭാഗവും ഗ്ലൂക്കോസായാണ് മാറ്റപ്പെടുന്നത്. ഇങ്ങനെയുണ്ടാകുന്ന ഗ്ലുക്കോസ് രക്തത്തിലൂടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തുന്നു. ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിനാണ് രക്തത്തിലെ ഗ്ലൂക്കോസിനെ ശരീരത്തിന്റെ വിവിധ കോശങ്ങളില്‍ എത്തിക്കുന്നത്. ശരീരത്തിലെ ഓരോ കോശങ്ങളുടേയും പ്രവര്‍ത്തനത്തിന് ഗ്ലൂക്കോസ് അത്യാവശ്യമാണ്. അതിനാല്‍ ശരിയായ അളവിലുള്ള ഇന്‍സുലിന്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമാണ്.

ശരീരത്തില്‍ ഇന്‍സുലിന്‍ ഉത്പാദനം കുറയുമ്ബോഴാണ് പ്രമേഹം പിടിപ്പെടുന്നത്. ടൈപ്പ് 1 പ്രമേഹത്തില്‍ ഇന്‍സുലിന്റെ ഉത്പാദനം നിന്നുപോകുന്നു. എന്നാല്‍ ടൈപ്പ് 2 പ്രമേഹത്തില്‍ ഇന്‍സുലിന്റെ ഉത്പാദനം കുറഞ്ഞു വരികയും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നു. ആവശ്യമായ അളവില്‍ ഇന്‍സുലിന്‍ നല്‍കുന്നതാണ് ടൈപ്പ് 1 ചികിത്സയുടെ ലക്ഷ്യം.

എന്നാല്‍ ടൈപ്പ് 2 പഴകും തോറും ഇന്‍സുലിന്റെ ആവശ്യം വന്നേക്കാം. കൃത്യസമയത്ത് ഇന്‍സുലിന്‍ എടുക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ നിയന്ത്രിക്കുന്നു. തന്‍മൂലം ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം ലഭിക്കുകയും ശരീരം ആരോഗ്യത്തോടെ നിലനില്‍ക്കുകയും ചെയ്യുന്നു. നമ്മുടെ ഉദരത്തിലെ ആസിഡുകള്‍ ഇന്‍സുലിനെ നശിപ്പിക്കാന്‍ വീര്യമുള്ളവയാണ്. അതിനാല്‍ ഇന്‍സുലിന്‍ ഗുളിക രൂപത്തിലെടുക്കാനാവില്ല. ഇന്‍സുലിന്‍ സിറിഞ്ചോ പേനയോ ഉപയോഗിച്ച്‌ കുത്തിവയ്ക്കുന്നു

 à´‡à´¨àµâ€à´¸àµà´²à´¿à´²àµâ€ പല രൂപത്തില്‍

ഇന്‍സുലിന്‍ പലരൂപത്തില്‍ ലഭിക്കും. റാപ്പിഡ് അഥവാ ഷോര്‍ട്ട് ആക്റ്റിങ്ങ് ഇന്‍സുലിന്‍ ജലത്തിന്റെ രൂപത്തില്‍ ലഭ്യമാണ്. ഇത് ഭക്ഷണം കഴിക്കുന്നതിന് മുമ്ബേ എടുക്കണം. ഇന്റര്‍മീഡിയേറ്റ് അഥവാ ലോങ്ങ് ആക്റ്റിങ്ങ് ഇന്‍സുലിന്‍ കഞ്ഞിവെള്ളത്തിന്റെ രൂപത്തിലാണ്. ഇത് ഭക്ഷണശേഷം എടുക്കണം. പ്രീ മിക്‌സഡ് ഇന്‍സുലിനില്‍ റാപ്പിഡ് ആക്റ്റ് ഇന്‍സുലിനും അടങ്ങിയിരിക്കുന്നു. ഇത് രാവിലെയോ വൈകിയിട്ടോ അല്ലെങ്കില്‍ രണ്ട് സമയത്തും ഭക്ഷണത്തിനുമുമ്ബ് എടുക്കേണ്ടതാണ്. പ്രീമിക്‌സഡ് ഇന്‍സുലിന്‍ 30/70/50/50 എന്നിങ്ങനെ പല രൂപത്തില്‍ ലഭിക്കും. ഡോക്ടറുടെ നിര്‍ദേശപ്രകാരം ഓരോരുത്തര്‍ക്കും അനുയോജ്യമായവ കണ്ടെത്താവുന്നതാണ്.

ഇന്‍സുലിന്‍ ഉപയോഗം

ഭക്ഷണരീതിയും ജോലിയും വ്യായാമവും അനുസരിച്ച്‌ ഇന്‍സുലിന്‍ അളവ് നിശ്ചയിക്കാം. ഇന്‍സുലിന്‍ പേനയോ ഡിസ്‌പോസിബിള്‍ സിറിഞ്ചോ ഉപയോഗിച്ച്‌ ഇന്‍സുലിന്‍ എടുക്കാവുന്നതാണ്. യു40, യു 100 എന്നീ രണ്ട് തോതില്‍ ഇന്‍സുലിന്‍ ലഭ്യമാണ്. യു40ല്‍ ഒരു മില്ലീലിറ്ററില്‍ 40 യൂണിറ്റ് ഇന്‍സുലിനും യു400 ഒരു മില്ലീലിറ്ററില്‍ 100 യൂണിറ്റ് ഇന്‍സുലിനും അടങ്ങിയിരിക്കുന്നു. യു40 ഇന്‍സുലിന്‍ എടുക്കുന്നതിന് യു100 സിറിഞ്ചും യു100 ഇന്‍സുലിന്‍ എടുക്കുന്നതിന് യു100 സിറിഞ്ചും ഉപയോഗിക്കേണ്ടതാണ്.

പേന ഉപയോഗിച്ച്‌ ഇന്‍സുലിന്‍ എടുക്കുന്നത് ഏറെ സൗകര്യപ്രദമാണ്. യാത്രചെയ്യുമ്ബോള്‍ ഇവ സൗകര്യപൂര്‍വ്വം കൊണ്ടു നടക്കാമെന്നതാണ് മറ്റൊരു മേന്മ. ഇന്‍സുലിന്‍ എടുക്കുമ്ബോഴുള്ള വേദനയും കുറവായിരിക്കും. പല രീതിയിലുള്ള ഇന്‍സുലിന്‍ പേനകള്‍ ഇപ്പോള്‍ ലഭ്യമാണ്. ചര്‍മ്മത്തിന്റെ തൊട്ടുതാഴെയുള്ള ഭാഗത്താണ് കുത്തിവയ്പ്പ് എടുക്കേണ്ടത്.
ഉദരം, തുട, കൈയുടെ മുകള്‍ഭാഗം എന്നിവിടങ്ങളില്‍ കുത്തിവയ്പ്പ് എടുക്കാവുന്നതാണ്. ഇന്‍സുലിന്‍ സ്ഥിരമായി ഒരു സ്ഥലത്തുതന്നെ എടുക്കരുത് അത് ആ ഭാഗം ബലമുള്ളതാക്കുകയും പിന്നീട് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതില്‍ പ്രയാസം നേരിടുകയും ചെയ്യുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. ഇന്‍സുലിന്‍ ഫ്രിഡ്ജില്‍വച്ച്‌ തണുപ്പിച്ച്‌ കട്ടയാക്കരുത്.
2. കാലാവധി കഴിഞ്ഞ ഇന്‍സുലിന്‍ ഉപയോഗിക്കരുത്.
3. ഇന്‍സുലിന്‍ പ്രകാശത്തിലോ ചൂടിലോ നേരിട്ട് തുറക്കരുത്.
4. പ്രമേഹനിയന്ത്രണത്തില്‍ ഏറ്റവും സുരക്ഷിതവും ഫലപ്രദവും ഇന്‍സുലിന്‍ തന്നെയാണ്. ഗ്ലൂക്കോസ് നിയന്ത്രിക്കുന്നതില്‍ ഇന്‍സുലിന്‍ ആവശ്യമാണെങ്കില്‍ അത് സ്വീകരിക്കാന്‍ മടികാണിക്കരുത്. ഇത് ശരീരം ആരോഗ്യത്തോടെയിരിക്കാനും പ്രമേഹത്തിന്റെ സങ്കീര്‍ണതകള്‍ ഇല്ലാതിരിക്കാനും സഹായിക്കുന്നു.


Related News