Loading ...

Home National

പ്രതിഷേധത്തിൽ പങ്കെടുത്ത കര്‍ഷകര്‍ 50 ലക്ഷം ബോണ്ട് നല്‍കാന്‍ യുപി പോലീസിന്റെ നോട്ടീസ്

സംഭാല്‍: സമാധാനം തകര്‍ക്കാന്‍ ശ്രമം നടത്തി എന്ന കുറ്റം ചുമത്തി കര്‍ഷക നിയമത്തില്‍ പ്രതിഷേധം നടത്തിയ കര്‍ഷകര്‍ക്ക് 50 ലക്ഷത്തിന്റെ ബോണ്ട് നല്‍കാന്‍ യുപി പോലീസിന്റെ നോട്ടീസ്. ക്രമസമാധാന പരിപാലന നിയമം ലംഘിച്ചു എന്നാണ് ചുമത്തിയിരിക്കുന്ന കുറ്റം. തുക കൂടുതലാണെന്ന് കര്‍ഷകര്‍ പറഞ്ഞതിനെ തുടര്‍ന്ന് 50,000 രൂപയാക്കി ബോണ്ട് തുക കുറച്ചു. എന്നാല്‍ ബോണ്ട് നല്‍കാന്‍ കര്‍ഷകര്‍ തയ്യാറായില്ല.

ജയിലിടുകയോ തൂക്കിക്കൊല്ലുകയോ ചെയ്‌തോളാന്‍ അവര്‍ പറഞ്ഞു. ഭാരതീയ കിസാന്‍ യൂണിയന്‍ ജില്ലാ പ്രസിഡന്റ് രാജ്പാല്‍ സിംഗ് യാദവിന് പുറമേ നേതാക്കളായ ജയ് വീര്‍ സിംഗ്, ബ്രഹ്മചാരി യാദവ്, സത്യേന്ദ്ര യാദവ്, റൗദാസ്, വീര്‍ സിംഗ് എന്നിവരാണ് മറ്റുള്ളവര്‍. ജില്ലാ അടിസ്ഥാനത്തില്‍ കര്‍ഷക നിയമത്തിനെതിരേ പ്രതിഷേധിച്ചവരാണ് ഇവര്‍. ഹയത്‌നഗര്‍ പോലീസാണ് നോട്ടീസ് നല്‍കിയത്. കര്‍ഷകരില്‍ ചിലര്‍ സമാധനപാലനം തടസ്സപ്പെടുത്തിയെന്നും അവര്‍ 50 ലക്ഷം വീതം ബോണ്ട് നല്‍കാനായിരുന്നു ആദ്യം ആവശ്യപ്പെട്ടത്. തുക വളരെ കൂടുതലാണെന്ന് കര്‍ഷകര്‍ പരാതിപറഞ്ഞപ്പോള്‍ പോലീസ് അത് 50,000 ആക്കി കുറച്ചതായി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് മുമ്ബാകെ യാദവ് പറഞ്ഞു.

വേണമെങ്കില്‍ തുറങ്കലില്‍ അടയ്ക്കുകയോ തൂക്കിക്കൊല്ലുകയോ ചെയ്‌തോളാന്‍ കര്‍ഷകര്‍ മറുപടി നല്‍കി. ജയിലില്‍ അടച്ചാലും തൂക്കിക്കൊന്നാലും കര്‍ഷകരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുക തന്നെ ചെയ്യുമെന്നും പറഞ്ഞു. തങ്ങള്‍ സമാധാനപരമായിട്ടാണ് സമരം ചെയ്തതെന്നും ഒരു കുറ്റകൃത്യവും നടത്തിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.


Related News