Loading ...

Home Kerala

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ല്‍ "ജ​യ് ശ്രീ​റാം' ബാ​ന​ര്‍; പോ​ലീ​സ് കേ​സെ​ടു​ത്തു

പാ​ല​ക്കാ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ല്‍ ദി​ന​ത്തി​ല്‍ പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ മ​ന്ദി​ര​ത്തി​ല്‍ "ജ​യ് ശ്രീറാം' എന്നെഴുതിയ ബാ​ന​ര്‍ തൂ​ക്കി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്.

ഇ​രു​വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ വി​ദ്വേ​ഷ​മു​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ച്ച കു​റ്റ​ത്തി​നാ​ണ് കേ​സ്. സം​ഭ​വ​ത്തി​ല്‍ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് വി.​കെ ശ്രീ​ക​ണ്ഠ​ന്‍ എം​പി​യും സി​പി​എ​മ്മും പ​രാ​തി ന​ല്‍​കി​യി​രു​ന്നു. സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സി​ന് മു​ന്നി​ല്‍ മ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ബാ​ന​ര്‍ തൂ​ക്കി​യ​തി​ലൂ​ടെ മ​ത​സ്പ​ര്‍​ദ പ​ട​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

Related News