Loading ...

Home USA

ഹി​മ​വ​ര്‍​ഷം; അ​മേ​രി​ക്ക​യി​ല്‍ 14 സംസ്ഥാനങ്ങളില്‍ ജാഗ്രത

ന്യൂ​യോ​ര്‍​ക്ക്: വ​ട​ക്കു​കി​ഴ​ക്ക​ന്‍ അ​മേ​രി​ക്ക ഹി​മ​വ​ര്‍​ഷ ഭീ​ഷ​ണി​യി​ല്‍. 14 സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. മേ​ഖ​ല​യി​ല്‍ 1500 വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി. ചി​ല​യി​ട​ങ്ങ​ളി​ല്‍ റെ​യി​ല്‍ ഗ​താ​ഗ​തം ത​ട​പ്പെ​ട്ടു. ന്യൂ​യോ​ര്‍​ക്ക്, പെ​ന്‍​സി​ല്‍​വേ​നി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ര​ണ്ട് അ​ടി ഉ​യ​ര​ത്തി​ല്‍ മ​ഞ്ഞ് പെ​യ്യു​മെ​ന്നാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ടു​ന്ന​ത്. ഈ ​ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ട്ട ര​ണ്ട് വ​ലി​യ അ​പ​ക​ട​ങ്ങ​ളി​ല്‍ ര​ണ്ടു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. പെ​ന്‍​സി​ല്‍​വേ​നി​യ​യി​ലെ ക്ലി​ന്‍റ​ണ്‍ കൗ​ണ്ടി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ 30നു ​മു​ക​ളി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ട്ടു. ര​ണ്ടു മ​ര​ണ​ങ്ങ​ളും ഇ​വി​ടെ​യാ​യി​രു​ന്നു. ന്യൂ​യോ​ര്‍​ക്ക് സി​റ്റി​യി​ല്‍ 27 വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ട്ട അ​പ​ക​ട​ത്തി​ല്‍ ആ​റു പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. കോ​വി​ഡ് വാ​ക്സി​ന്‍ വി​ത​ര​ണ​ത്തെ ഹി​മ​വ​ര്‍​ഷം ബാ​ധി​ക്കി​ല്ലെ​ന്നാ​ണ് പ്ര​തീ​ക്ഷ. അ​തേ​സ​മ​യം ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കോ​വി​ഡ് ടെ​സ്റ്റിം​ഗ് കേ​ന്ദ്ര​ങ്ങ​ള്‍ താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു.

Related News