Loading ...

Home National

ഹാഥ്‌രസില്‍ യു.പി പൊലീസിനെ തള്ളി സി.ബി.ഐ. കുറ്റപത്രം; നടന്നത് കൂട്ട ബലാത്സം

രാജ്യത്തെ ഞെട്ടിച്ച ഹാഥ്‌രസ് കേസില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയെന്ന് സി.ബി.ഐ. കുറ്റപത്രം. കൂട്ടബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ഹാഥ്‌രസിലെ കോടതിയില്‍ ഇന്ന് ഉച്ചയോടെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പെണ്‍കുട്ടിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ബലാത്സംഗം നടന്നിട്ടില്ലെന്നായിരുന്നു, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച്‌ യുപി പൊലീസ് അവകാശപ്പെട്ടത്.

ഡിസംബര്‍ പത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്നാണ് നവംബര്‍ 25-ന് സി.ബി.ഐ. ഹൈക്കോടതിയെ അറിയിച്ചിരുന്നത്. അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന സി.ബി.ഐ.യുടെ ആവശ്യത്തെത്തുടര്‍ന്ന് ഹാഥ്‌റസ് ബലാത്സംഗക്കൊലക്കേസ് പരിഗണിക്കുന്നത് അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ജനുവരി 27-ലേക്ക് മാറ്റിവെച്ചിരുന്നു.

കഴിഞ്ഞ സെപ്റ്റംബര്‍ 14-നാണ് ഉത്തര്‍പ്രദേശ് ഹാഥ്‌റസിലെ ഇരുപതുകാരിയായ ദലിത് പെണ്‍കുട്ടിയെ നാലുപേര് ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്തത്. അവശനിലയില്‍ വയലില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ആദ്യം അലിഗഢിലെ ആശുപത്രിയിലും പിന്നീട് ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സെപ്റ്റംബര്‍ 30-ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ അനുമതിയില്ലാതെ മൃതദേഹം അര്‍ദ്ധരാത്രി സംസ്‌കരിച്ചത് രാജ്യത്തുടനീളം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

പ്രതിഷേധം ശക്തമായതോടെ യു.പി സര്‍ക്കാര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. അന്വേഷണ അലഹാബാദ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.


Related News