Loading ...

Home Kerala

ഓഎന്‍വി സാഹിത്യ പുരസ്കാരം ഡോ.എം. ലീലാവതിക്ക്

തിരുവനന്തപുരം: ഓഎന്‍വി സാഹിത്യ പുരസ്‌കാരം  സാഹിത്യ നിരൂപക ഡോ à´Žà´‚. ലീലാവതിക്ക്. സി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷനും പ്രഭാവര്‍മ, ഡോ. അനില്‍ വള്ളത്തോള്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.മഹാകവി ഒഎന്‍വിയുടെ സ്മരണ മുന്‍നിര്‍ത്തി സ്ഥാപിച്ചിട്ടുള്ള ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി വര്‍ഷംതോറും നല്‍കുന്ന പുരസ്‌കാരം മൂന്നു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും ഉള്‍പ്പെട്ടതാണ്.മലയാളസാഹിത്യ നിരൂപണരംഗത്തെ സര്‍ഗ്ഗദീപ്തമായ à´ˆ വ്യക്തിത്വം വിമര്‍ശന സാഹിത്യരംഗത്തെ ഏകാന്ത ശോഭയോടെ തിളങ്ങി നില്‍ക്കുന്ന സ്ത്രീ സാന്നിധ്യത്തെ അടയാളപ്പെടുത്തുക കൂടി ചെയ്യുന്നു എന്ന് അവാര്‍ഡ്  നിര്‍ണയ സമിതി അഭിപ്രായപ്പെട്ടു.



Related News