Loading ...

Home National

വാര്‍ത്താവിനിമയ ഉപഗ്രഹം സി.എം.എസ്-01 വിജയകരമായി വിക്ഷേപിച്ച് ഐ.എസ്.ആര്‍.ഒ

ചെന്നൈ: ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ സി.എം.എസ്-01 ഐ.എസ്.ആര്‍.ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണത്തറയില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. പി.എസ്.എല്‍.വി-സി50 റോക്കറ്റാണ് നിശ്ചിത സമയത്തിനുള്ളില്‍ ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിച്ചത്.
ഇന്ത്യയുടെ 42-മത്തെ വാര്‍ത്താവിനിമയ ഉപഗ്രഹമാണ് സി.എം.എസ്-01. 2011ല്‍ വിക്ഷേപിച്ച ജിസാറ്റ്-12ആര്‍ ഉപഗ്രഹത്തിന് പകരമായാണ് സി.എം.എസ്-01ന്‍റെ വിക്ഷേപണം. സി ബാന്‍റ് ദൂരപരിധി ഇന്ത്യന്‍ ഭൂപ്രദേശത്തും ആന്തമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹം, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് പുതിയ ഉപഗ്രഹം കൊണ്ട് ലക്ഷ്യമിടുന്നത്. ഏഴു വര്‍ഷമാണ് ഉപഗ്രഹത്തിന്‍റെ കാലാവധി.

Related News