Loading ...

Home sports

എ സി മിലാന് വീണ്ടും സമനില

സീരി എയില്‍ ഒന്നാം സ്ഥാനത്തുള്ള എ സി മിലാന് തുടര്‍ച്ചയായ രണ്ടാം ലീഗ് മത്സരത്തിലും സമനില. ഇന്നലെ ജെനോവ ആണ് മിലാനെ സമനിലയില്‍ തളച്ചത്. എവേ മത്സരം 2-2 എന്ന നിലയിലാണ് അവസാനിച്ചത്. കഴിഞ്ഞ മത്സരത്തില്‍ പാര്‍മയോടും മിലാന്‍ സമാനമായ സമനില ആണ് വഴങ്ങിയത്. ഇന്നലെ രണ്ട് തവണ്‍ ലീഡ് എടുത്തു എങ്കിലും വിജയം ഉറപ്പിക്കാന്‍ ആവാത്തത് ജെനോവയ്ക്കും നിരാശ നല്‍കും. 47ആം മിനുട്ടില്‍ ഡെസ്ട്രോ ആണ് ജെനോവയ്ക്ക് ആദ്യം ലീഡ് നല്‍കിയത്. 5 മിനുട്ടുകള്‍ക്ക് അകം ആ ഗോളിന് മിലാന്‍ മറുപടി പറഞ്ഞു. കലാബ്രിയ ആയിരുന്നു മിലാന്റ്സ് ഗോള്‍ നേടിയത്. 60ആം മിനുട്ടില്‍ വീണ്ടും ഡെസ്ട്രോ മിലാന്‍ വലയിലേക്ക് ഗോള്‍ എത്തിച്ചു. ഇത്തവണ 83ആം മിനുറ്റ് വരെ ജെനോവയുടെ ലീഡ് നിലനിന്നു. 83ആം മിനുട്ടില്‍ കലുലു മിലാന്റെ രക്ഷകനായി എത്തി. ഈ സമനില മിലാന്റെ അപരാജിത കുതിപ്പിന് സഹായിക്കും എങ്കിലും ലീഗില്‍ അവരുടെ ഒന്നാം സ്ഥാനത്തുള്ള ലീഡൊരു പോയിന്റ് ആയി കുറഞ്ഞിരിക്കുക ആണ്. മിലാന് 28 പോയിന്റും ഇന്ററിന്‍ 27 പോയിന്റുമാണ് ഇപ്പോള്‍ ഉള്ളത്.

Related News