Loading ...

Home Kerala

കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍: ര​ജി​സ്ട്രേ​ഷ​ന്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വാ​ക്സി​നേ​ഷ​നു വേ​ണ്ടി​യു​ള്ള ര​ജി​സ്ട്രേ​ഷ​ന്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ മേ​ഖ​ല​യി​ലു​ള്ള എ​ല്ലാ വി​ഭാ​ഗം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​മാ​ണ് വാ​ക്സി​ന്‍ ല​ഭ്യ​മാ​ക്കു​ക.

സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ലെ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലേ​യും സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ 81 ശ​ത​മാ​നം സ്ഥാ​പ​ന​ങ്ങ​ളി​ലേ​യും ജീ​വ​ന​ക്കാ​രു​ടെ ജി​ല്ലാ​ത​ല ര​ജി​സ്ട്രേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. ആ​ശാ വ​ര്‍​ക്ക​ര്‍​മാ​രേ​യും മെ​ഡി​ക്ക​ല്‍, ഡെ​ന്‍റ​ല്‍, ന​ഴ്സിം​ഗ്, പാ​രാ​മെ​ഡി​ക്ക​ല്‍ തു​ട​ങ്ങി​യ എ​ല്ലാ ആ​രോ​ഗ്യ വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ളേ​യും ആ​ദ്യ​ഘ​ട്ട വാ​ക്സി​നേ​ഷ​നി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം വാ​ക്സി​ന്‍ വി​ത​ര​ണ​ത്തി​നു സം​സ്ഥാ​ന ത​ല​ത്തി​ല്‍ ഒ​രു വി​ദ​ഗ്ധ സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

Related News