Loading ...

Home Africa

നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ 330 കുട്ടികളില്‍ 17 പേരെ മോചിപ്പിച്ചു;രണ്ടു​ കുട്ടികള്‍ കൊല്ലപ്പെട്ടു

ലാഗോസ്​: നൈജീരിയയിലെ സ്​കൂളില്‍നിന്നു തീവ്രവാദി സംഘടനയായ ബോകോഹറാം തട്ടിക്കൊണ്ടുപോയ 330 കുട്ടികളില്‍ 17 പേരെ മോചിപ്പിച്ചു. ബാക്കിയുള്ള കുട്ടികളെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്ന്​ കട്സിന സംസ്ഥാന ഗവര്‍ണര്‍ അറിയിച്ചു. കുട്ടികളെ മോചിപ്പിക്കുന്നതിനിടെ രണ്ടു​ കുട്ടികള്‍ മരിച്ചു.

തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും അയല്‍ പ്രവിശ്യയിലെ സാംഫാര വനത്തിലാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. നടപടിക്കിടെ സുരക്ഷ ഉദ്യോഗസ്ഥന് പരിക്കേറ്റതായും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി അധിക സുരക്ഷസേനയെ പ്രദേശത്തേക്ക് അയക്കുമെന്നും കട്സിന സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

വെള്ളിയാഴ്​ചയാണ്​ ഇവര്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയത്​. ബാക്കി കുട്ടികളെ കണ്ടെത്തുന്നതിനായി ഊര്‍ജിത ശ്രമം ആരംഭിച്ചതായി നൈജീരിയന്‍ പ്രസിഡന്‍റിന്റെ  വക്താവ്​ ഗര്‍ബ ഷെഹു അറിയിച്ചു. പെണ്‍കുട്ടികളാണ്​ ഇവരുടെ പിടിയിലായവരില്‍ അധികവും.​

Related News