Loading ...

Home National

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ പാക് പ്രകോപനം

ശ്രീനഗര്‍: നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ പ്രകോപനം സൃഷ്ടിച്ച പാകിസ്ഥാനെതിരെ ശക്തമായി തിരിച്ചടിച്ച്‌ ഇന്ത്യ. രണ്ട് പാക് സൈനികരെ ഇന്ത്യന്‍ സൈന്യം വധിച്ചു. രാജൗരി ജില്ലയിലെ നൗഷേര മേഖലയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. യാതൊരു പ്രകോപനവുമില്ലാതെ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുകയായിരുന്നു. ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഷെല്ലാക്രമണവും വെടിവയ്പും നടത്തുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയായിരുന്നു.

Related News