Loading ...

Home National

തൊഴിലില്ലായ്‌മ നിരക്ക്‌ രാജ്യത്ത് വീണ്ടും വര്‍ധിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത്‌ തൊഴിലില്ലായ്‌മ നിരക്ക്‌ വീണ്ടും വര്‍ധിച്ചിരിക്കുന്നു. 23 ആഴ്‌ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 9.9 ശതമാനത്തിലാണ് തൊഴിലില്ലായ്‌മ നിരക്ക് ഉള്ളത്. ഗ്രാമീണമേഖലയിലെ തൊഴിലില്ലായ്‌മ നിരക്ക്‌ 9.11 ശതമാനമായും നഗരമേഖലയിലേത്‌ 11.62 ശതമാനമായും ഉയര്‍ന്നു. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) കണക്കുപ്രകാരമാണിത്. ഡിസംബര്‍ ആറിന്‌ അവസാനിച്ച ആഴ്‌ചയില്‍ ആകെ തൊഴിലില്ലായ്‌മ നിരക്ക്‌ 8.43 ശതമാനവും ഗ്രാമീണമേഖലയില്‍ 8.56 ശതമാനവും നഗരമേഖലയില്‍ 8.15 ശതമാനവുമായിരുന്നു ഉണ്ടായിരുന്നു. ജൂണ്‍ 14ന്‌ അവസാനിച്ച ആഴ്‌ചയില്‍ രാജ്യത്തെ തൊഴിലില്ലായ്‌മ നിരക്ക്‌ 11.67 ശതമാനമായിരുന്നു. കൊറോണ വൈറസ് വ്യാപന പ്രതിസന്ധിയെ തുടര്‍ന്ന് പലസംസ്ഥാനങ്ങളിലും അടച്ചുപൂട്ടല്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടാണ്‌ അക്കാലയളവില്‍‌ തൊഴിലില്ലായ്‌മ നിരക്ക്‌ ഉയര്‍ന്നത്‌.

Related News