Loading ...

Home Gulf

യു എ എയില്‍ മനുഷ്യാവകാശം സംരക്ഷിക്കാനും കള്ളപ്പണ ഇടപാട്​ തടയാനും പുതിയ സംവിധാനം

യു എ എയില്‍ മനുഷ്യാവകാശം സംരക്ഷിക്കാനും കള്ളപ്പണ ഇടപാട്​ തടയാനും പുതിയ സംവിധാനം.ഇതിനായി ഏഴ്​ പുതിയ അതോറിറ്റികള്‍ സ്​ഥാപിക്കാനും തീരുമാനിച്ചു.യു.എ.ഇ വൈസ്​ പ്രസിഡന്‍റും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിന്‍ റാശിദ്​ ആല്‍ മക്​തൂമാണ്​ ഫെഡറല്‍ സംവിധാനത്തിലെ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്​. മനുഷ്യാവകാശരംഗത്ത് രാജ്യത്തിന്റെ റാങ്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ്​ പദ്ധതിക്ക്​ രൂപം നല്‍കിയത്​. കള്ളപ്പണം വെളുപ്പിക്കുന്നത് തടയാന്‍ തുടങ്ങുന്ന എക്സിക്യൂട്ടിവ് ഓഫിസ് വിദേശകാര്യ മന്ത്രാലയത്തിന് കീഴിലായിരിക്കും. അഹമ്മദ് ബെല്‍ഹൂലി​െന്‍റ നേതൃത്വത്തില്‍ നാഷനല്‍ എന്‍റര്‍പ്രണര്‍ഷിപ് കൗണ്‍സില്‍ ആരംഭിക്കും. സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ കൗണ്‍സില്‍. ദേശീയ ധനകാര്യ നയങ്ങളെ ഏകോപിപ്പിക്കുന്നതിന് മറ്റൊരു കൗണ്‍സില്‍ കൂടി മന്ത്രിസഭ പ്രഖ്യാപിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായി പുതിയ നടപടികളും പ്രധാനമന്ത്രി മന്ത്രിസഭ യോഗത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Related News