Loading ...

Home Kerala

തദ്ദേശ തെരഞ്ഞെടുപ്പില്‍ പഞ്ചായത്തുകളിൽ ഇടത് മേല്‍ക്കൈ

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിക്ക് മികച്ച വിജയം. രാവിലെ എട്ടുമണിയോടെ തുടങ്ങിയ വോട്ടെണ്ണലിന്‍റെ തുടക്കത്തില്‍ പഞ്ചായത്തുകളില്‍ യു.ഡി.എഫിനായിരുന്നു ലീഡ്. എന്നാല്‍ പതിയെ ലീഡ് നില മാറി മറിയാന്‍ തുടങ്ങി. ഉച്ചക്ക് ഒരു മണിയോടെ ചിത്രം ഏറെക്കുറെ വ്യക്തമായിത്തുടങ്ങി. തിരുവനന്തപുരത്ത് 73 സീറ്റുകളില്‍ 52 ഇടത്ത് എല്‍.ഡി.എഫും 17 ഇടത്ത് യു.ഡി.എഫും നാലിടത്ത് എന്‍.ഡി.എയും നേട്ടമുണ്ടാക്കി.കൊല്ലത്ത് 68 പഞ്ചായത്തുകളില്‍ 43 ഇടങ്ങളില്‍ 23 ഇടങ്ങളില്‍ യു.ഡി.എഫും രണ്ടിടത്ത് എന്‍.ഡി.എയും വിജയിച്ചു. പത്തനംതിട്ടയില്‍ 53 പഞ്ചായത്തുകളില്‍ 23 ഇടങ്ങളില്‍ 23 ഇടങ്ങളില്‍ യു.ഡി.എഫും മൂന്നിടങ്ങളില്‍ എന്‍.ഡി.എയും വിജയിച്ചു. ആലപ്പുഴയില്‍ 72 പഞ്ചായത്തുകളില്‍ 49 ഇടത്ത് 19 പഞ്ചായത്തുകളില്‍ യു.ഡി.എഫ്. രണ്ടിടങ്ങളില്‍ എന്‍.ഡി.എയും വിജയിച്ചു. യു.ഡി.എഫിന്‍റെ എക്കാലത്തെയും കോട്ടയായ കോട്ടയം ജില്ലയില്‍ ചരിത്രത്തിലാദ്യമായി എല്‍.ഡി.എഫ് വിജയിച്ചു. 71ല്‍ 39 ഇടങ്ങളില്‍ എല്‍.ഡി.എഫും. 24 ഇടങ്ങളില്‍ യു.ഡി.എഫും മൂന്നിടങ്ങളില്‍ എന്‍.ഡി.എയും വിജയിച്ചു. ഇടുക്കിയില്‍ 27 ഇടങ്ങളില്‍ യു.ഡി.എഫും 23 ഇടങ്ങളില്‍ എല്‍.ഡി.എഫും നേട്ടമുണ്ടാക്കി. എറണാകുളത്ത് 51 ഇടങ്ങളില്‍ യു.ഡി.എഫും 21 പഞ്ചായത്തുകളില്‍ എല്‍.ഡി.എഫും വിജയിച്ചു. തൃശൂര്‍ 65 പഞ്ചായത്തില്‍ യു.ഡി.എഫ് 19 പഞ്ചായത്തുകളില്‍ യു.ഡി.എഫുംഒരിടത്ത് എന്‍.ഡി.എയും വിജയിച്ചു. പാലക്കാട് 62 ഇടങ്ങളില്‍ എല്‍.ഡി.എഫും 24 പഞ്ചായത്തുകളില്‍ യു.ഡി.എഫും രണ്ടിടത്ത്‌എന്‍.ഡി.എയും നേട്ടമുണ്ടാക്കി. യു.ഡി.എഫ് കോട്ടയായ മലപ്പുറത്ത് 73 പഞ്ചായത്തുകള്‍ യു.ഡി.എഫ് നേടിയപ്പോള്‍ 18 ഇടങ്ങളില്‍ എല്‍.ഡി.എഫ് വിജയിച്ചു.കോഴിക്കോട് 43 പഞ്ചായത്തുകളില്‍ 43 പഞ്ചായത്തുകള്‍ എല്‍.ഡി.എഫ് നേട്ടമുണ്ടാക്കിയപ്പോള്‍ 27 പഞ്ചായത്തുകള്‍ യു.ഡി.എഫ് സ്വന്തമാക്കി. വയനാട്ടില്‍ 17 സീറ്റുകള്‍ യു.ഡി.എഫും ഏഴിടത്ത് എല്‍.ഡി.എഫും ജയിച്ചു. കണ്ണൂരില്‍ 56 പഞ്ചായത്തുകളാണ് എല്‍.ഡി.എഫ് പിടിച്ചെടുത്തത്. യു.ഡി.എഫ് 15 പഞ്ചായത്തുകള്‍. ഇഞ്ചോടിഞ്ച് മത്സരം നടന്ന കാസര്‍കോട് 16 ഇടങ്ങളില്‍ യു.ഡി.എഫും 15 പഞ്ചായത്തുകളില്‍ എല്‍.ഡി.എഫും ആറ് പഞ്ചായത്തുകളില്‍ എന്‍.ഡി.എയും വിജയിച്ചു.

Related News