Loading ...

Home Africa

നൈ​ജീ​രി​യയിൽ സ്കൂള്‍ ആക്രമിച്ച്‌ വി​ദ്യാ​ര്‍​ഥി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത് തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യ ബോ​ക്കോ ഹ​റാം

അ​ബൂ​ജ: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ നൈ​ജീ​രി​യ​യി​ല്‍ സ്കൂ​ള്‍ ആ​ക്ര​മി​ച്ചു വി​ദ്യാ​ര്‍​ഥി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പ​യ​തി​നു പി​ന്നി​ല്‍ ത​ങ്ങ​ളാ​ണെ​ന്ന് ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യ ബോ​ക്കോ ഹ​റാം അ​റി​യി​ച്ചു. കാ​റ്റ്സി​ന സം​സ്ഥാ​ന​ത്ത് ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കു താ​മ​സി​ച്ചു പ​ഠി​ക്കാ​ന്‍ സൗ​ക​ര്യ​മു​ള്ള ഗ​വ​ണ്‍​മെ​ന്‍റ് സ​യ​ന്‍​സ് സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​ത്രി ന​ട​ന്ന സം​ഭ​വ​ത്തി​ല്‍ മൂ​ന്നൂ​റോ​ളം വി​ദ്യാ​ര്‍​ഥി​ക​ളെ​യാ​ണു കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. എ​ല്ലാ​വ​രെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യി​ട്ടു​ണ്ടോ എ​ന്ന​തി​ല്‍ സം​ശ​യ​മു​ണ്ട്.800നു ​മു​ക​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇ​വി​ടെ പ​ഠി​ച്ചി​രു​ന്ന​ത്. മോ​ട്ടോ​ര്‍​ബൈ​ക്കു​ക​ളി​ലെ​ത്തി​യ അ​ക്ര​മി​ക​ള്‍ ആ​കാ​ശ​ത്തേ​ക്കു നി​റ​യൊ​ഴി​ച്ച​പ്പോ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ട​ക്കം ചി​ത​റി​യോ​ടി. ഇ​രു​ന്നൂ​റോ​ളം വി​ദ്യാ​ര്‍​ഥി​ക​ളെ പി​ന്നീ​ടു ക​ണ്ടെ​ത്തി.പാ​ശ്ചാ​ത്യ​വി​ദ്യാ​ഭ്യാ​സ​ത്തെ എ​തി​ര്‍​ക്കു​ന്ന​തി​ല്‍ കു​പ്ര​സി​ദ്ധി​യു​ള്ള ബോ​ക്കോ ഹ​റാം സ്കൂ​ളു​ക​ള്‍ ആ​ക്ര​മി​ക്കു​ന്ന​തു പ​തി​വാ​ണ്. 2014ല്‍ ​വ​ട​ക്കു​കി​ഴ​ക്ക​ന്‍ നൈ​ജീ​രി​യ​യി​ല്‍ സ്കൂ​ള്‍ ആ​ക്ര​മി​ച്ച്‌ 270 പെ​ണ്‍​കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി​രു​ന്നു.

Related News