Loading ...

Home Education

ടെന്‍ഷനെ നിയന്ത്രിച്ച, സമ്മര്‍ദമില്ലാത്ത പരീക്ഷക്കാലം by ഡോ. സി ജെ ജോണ്‍

ഏറ്റവും നല്ല പ്രകടനവും ഏറ്റവും നല്ല ഫലവും എപ്പോഴും ലഭിക്കുക ടെന്‍ഷനെ നിയന്ത്രിച്ച ശേഷമുള്ള പരീക്ഷകളില്‍നിന്നാണെന്ന് ഓര്‍ക്കുക. ടെന്‍ഷനെ നിയന്ത്രിച്ച അഥവാ ടെന്‍ഷനില്ലാത്ത പരീക്ഷ- അതാവണം ഓരോ വിദ്യാര്‍ഥിയുടെയും ലക്ഷ്യം. അതിനുള്ള സാഹചര്യം ഒരുക്കുകയാണ് മാതാപിതാക്കളുടെ കര്‍ത്തവ്യം.   എല്ലാ വിഷയത്തിനും à´Ž പ്ളസ് കിട്ടുമോ, കൂട്ടുകാരെക്കാള്‍ മാര്‍ക്ക് കിട്ടില്ലേ എന്നൊക്കെയാണ് പലരും ചിന്തിക്കുക. à´ˆ ആശങ്കയും അമിതസമ്മര്‍ദവും ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. നന്നായി പഠിച്ച് നല്ലരീതിയില്‍ പരീക്ഷ എഴുതി പരമാവധി മാര്‍ക്ക് സ്കോര്‍ചെയ്യുക എന്ന ഒറ്റ ലക്ഷ്യം മതി. അങ്ങിനെ സമ്മര്‍ദമില്ലാതെ നല്ലരീതിയില്‍ പരീക്ഷ എഴുതുമ്പോള്‍ എല്ലാ വിഷയത്തിനും à´Ž പ്ളസ്. അല്ലെങ്കില്‍ കഴിയുന്നത്ര വിഷയങ്ങള്‍ക്ക് à´Ž പ്ളസ് കിട്ടും. 
 
 à´ªà´°àµ€à´•àµà´·à´¯àµ† ഭയക്കേണ്ട  
 à´ªà´°àµ€à´•àµà´·à´¯àµ† ഭയക്കേണ്ട ആവശ്യമില്ല. പരീക്ഷയെന്നാല്‍ നിങ്ങള്‍ക്ക് എന്തൊക്കെ അറിയാമെന്നു പരീക്ഷിക്കുകയാണ്; അല്ലാതെ, എന്തൊക്കെ അറിയില്ലെന്ന് പരീക്ഷിക്കുകയല്ല എന്നു മനസ്സിലാക്കണം.  പരീക്ഷ എന്നാല്‍ നമ്മളെ തെരഞ്ഞുപിടിച്ച് തോല്‍പ്പിക്കാനുള്ള പരിപാടിയല്ലെന്നും ആദ്യം തിരിച്ചറിയുക.
നിങ്ങളുടെ ഉത്തരങ്ങളില്‍ ശരി അല്‍പ്പമെങ്കിലും ഉണ്ടെങ്കില്‍ അതിനു മാര്‍ക്ക് തരുകയാണ് അധ്യാപകര്‍ ചെയ്യുന്നത്; അല്ലാതെ ഉത്തരങ്ങളില്‍നിന്ന് തെറ്റുകള്‍ കണ്ടുപിടിച്ച് നിങ്ങളെ തോല്‍പ്പിക്കാനിരിക്കുന്നവരല്ല അധ്യാപകരെന്ന് വിദ്യാര്‍ഥികള്‍ മനസ്സിലാക്കണം.
  
രക്ഷിതാക്കള്‍ അറിയണം
പൊതുപരീക്ഷ വിജയിച്ചാല്‍ ഇഷ്ടമുള്ള വിഷയത്തില്‍ ഉപരിപഠനത്തിന് ധാരാളം സാധ്യതകളുമുണ്ട്. ഇത് രക്ഷിതാക്കളും മനസ്സിലാക്കണം. എന്നാലേ ഒരു വിഷയത്തിന് അല്‍പ്പം മോശമാണെന്നതിന്റെ പേരില്‍ കുട്ടികളെ കുറ്റപ്പെടുത്തി പരീക്ഷയിലാകെ അവരെ നിരാശരാക്കുന്നതില്‍നിന്നു പിന്തിരിയാന്‍കഴിയൂ.
ജീവിതത്തില്‍ നേരിടാനുള്ള അനേകം പരീക്ഷണങ്ങളില്‍ ഒന്നുമാത്രമാണ് സ്കൂള്‍, കോളേജ് തലങ്ങളിലെ പ്രധാന പരീക്ഷകളെന്നും രക്ഷിതാക്കളും തിരിച്ചറിയണം. പരീക്ഷ അടുത്തസമയത്ത് അനാവശ്യ ഉല്‍ക്കണ്ഠകളും അമിത സമ്മര്‍ദ്ദങ്ങളും കുട്ടികളുടെ പരീക്ഷയിലെ പ്രകടനത്തെ ബാധിക്കാം. അതുകൊണ്ട് ഇപ്പോള്‍ പഠിക്കുന്നതിനേക്കാള്‍ നല്ലരീതിയില്‍ പഠിച്ച് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഒരുവിധത്തിലുള്ള സമ്മര്‍ദ്ദവുമില്ലാത്ത അന്തരീക്ഷം ഒരുക്കുകയാണ് രക്ഷിതാക്കളുടെ à´•à´Ÿà´®.ഓരോ ദിവസവും കഴിഞ്ഞ പരീക്ഷയെ വിശകലനം ചെയ്ത്് വേവലാതിപ്പെട്ട് കുട്ടികളെയും ടെന്‍ഷനിലാക്കി അടുത്തപരീക്ഷയും മോശമാക്കുന്നതിനുപകരം എല്ലാ പരീക്ഷയും കഴിഞ്ഞേ ചോദ്യക്കടലാസ് പരിശോധിച്ച് എത്ര മാര്‍ക്ക് കിട്ടുമെന്ന് കണക്കാക്കാവൂ. അത് രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. 

പരീക്ഷയ്ക്ക് ഒരുങ്ങുമ്പോള്‍?
പരീക്ഷയുടെ തലേദിവസം ഉറക്കമിളച്ചും ഭക്ഷണം ഉപേക്ഷിച്ചും പഠിക്കുന്ന രീതി ഒഴിവാക്കണം. മറ്റു ദിവസങ്ങളില്‍ കൂടുതല്‍ പഠിച്ചശേഷം പരീക്ഷാതലേന്ന് നന്നായി ഉറങ്ങുകയും പിറ്റേന്ന് പരീക്ഷയ്ക്കുള്ള ഹാള്‍ടിക്കറ്റും പേനയും മറ്റു സാമഗ്രികളും തയ്യാറാക്കിവയ്ക്കുകയും വേണം.
ടെന്‍ഷനുള്ളവര്‍ പരീക്ഷാഹാളിലെത്തുമ്പോള്‍ à´† ചോദ്യം വരുമോ, à´ˆ ചോദ്യം വരുമോ എന്നൊക്കെ മറ്റുള്ളവരുമായി ചര്‍ച്ചചെയ്ത് അനാവശ്യസമ്മര്‍ദം വരുത്തരുത്. പരീക്ഷയ്ക്കു പോകുന്ന സമയത്ത് അതുവരെ കാര്യമായി പഠിക്കാത്ത പുതിയൊരു പാഠഭാഗം എടുത്ത് അവിടെയും ഇവിടെയും വായിച്ച് ടെന്‍ഷന്‍ ഉണ്ടാക്കരുത്. പരീക്ഷ എഴുതിത്തുടങ്ങുംമുമ്പ് അനുവദിക്കുന്ന 15 മിനിറ്റ് മനസ്സ് തണുപ്പിക്കാനുള്ള സമയം (കൂള്‍ടൈം) നന്നായി ഉപയോഗിച്ച് പരീക്ഷ എഴുതിത്തുടങ്ങുക. ചോദ്യക്കടലാസ് വായിച്ചശേഷം ശരിയായി ശ്വാസോച്ഛ്വാസം നടത്തി മനസ്സ് തണുപ്പിക്കുക. 
  ചോദ്യപേപ്പര്‍  ആദ്യം പൂര്‍ണമായി വായിച്ചുനോക്കുക. അറിയാവുന്നവയും അറിയാത്തവയും കുറച്ച് അറിയാവുന്നവയും മൂന്നായി തിരിച്ചശേഷം ഏറ്റവും അറിയാവുന്ന ഉത്തരം ആദ്യം എഴുതുക. പിന്നീട് കുറച്ച് അറിയാവുന്നവയും അതിനുശേഷം ഒട്ടും അറിയാത്തവയ്ക്കും സമയം നീക്കിവയ്ക്കണം.
ഓരോ ചോദ്യവും ശരിയായി വായിച്ചുനോക്കിയശേഷമേ ഉത്തരമെഴുതാവൂ. അല്ലെങ്കില്‍ ഉപചോദ്യങ്ങള്‍ കാണാതെപോയേക്കാം. 
ഉത്തരമെഴുതിക്കഴിഞ്ഞ് രജിസ്റ്റര്‍ നമ്പര്‍ എഴുതിയിട്ടുണ്ടോ, ചോദ്യനമ്പര്‍ ശരിയോണോ എന്നും അടിവരയിടേണ്ട ഭാഗം അങ്ങിനെ ചെയ്തിട്ടുണ്ടോ എന്നുമൊക്കെ പരിശോധിക്കണം. 

(പ്രശസ്ത മനഃശാസ്ത്ര എഴുത്തുകാരനും എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ സീനിയര്‍ സൈക്യാട്രിസ്റ്റുമാണ് ലേഖകന്‍) 

Related News