Loading ...

Home Gulf

സൗദിയില്‍ കോവിഡ്​ വാക്​സിന്‍ രജിസ്​ട്രേഷന്‍ തുടങ്ങി

ജിദ്ദ: കോവിഡ്​ വാക്സിന്‍ ലഭിക്കുന്നതിന്​ പൊതുജനങ്ങളുടെ രജിസ്​​​ട്രേഷന്‍ ചൊവ്വാഴ്​ച ആരംഭിച്ചതായി സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും വിദേശികള്‍ക്കും 'സിഹ്വത്തി' എന്ന ആപ്ലിക്കേഷന്‍ വഴി രജിസ്​റ്റര്‍ ചെയ്യാം. https://onelink.to/yjc3nj എന്ന ലിങ്കില്‍ നിന്ന്​ ആപ്​ ഡൗണ്‍ലോഡ്​ ചെയ്​ത്​ മൊബൈല്‍ ഫോണുകളില്‍ ഇന്‍സ്​റ്റാള്‍ ചെയ്യാം. വാക്​സി​ന്‍ പൂര്‍ണമായും സുരക്ഷിതവും ഫലപ്രദവുമാണെന്ന്​ സ്ഥിരീകരിച്ചിട്ടുണ്ടെന്ന്​ മന്ത്രാലയം വ്യക്തമാക്കി. രോഗപ്രതിരോധ ശേഷി ശക്ത​ിപ്പെടുത്തുന്നുണ്ടെന്നും ശരീരത്തില്‍ ആന്‍റിബോഡികള്‍ ദീര്‍ഘകാലം രൂപപ്പെടുത്തി നിര്‍ത്തുമെന്നും കണ്ടെത്തിയിട്ടുണ്ട്​. വാക്​സിന്‍ നല്‍കുന്നത്​ പൂര്‍ണമായും സൗജന്യമായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. വാക്​സിനേഷന്‍ മൂന്ന്​ ഘട്ടങ്ങളായി നടക്കും. ഒരോ ഘട്ടങ്ങളിലും നിശ്ചിത വിഭാഗം ആളുകള്‍ക്കാണ്​ വാക്​സിന്‍ നല്‍കുക.

ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നവര്‍:​

1. 65 വയസിന്​ മുകളിലുള്ള പൗരന്മാരും വിദേശികളും

2. വൈറസ് ​ബാധക്ക്​ ഏറ്റവും സാധ്യതയുള്ള ജോലിയിലേര്‍പ്പെടുന്നവര്‍

3. അമിതവണ്ണമുള്ളവര്‍ (ആകെ ശരീര ഭാര സൂചിക (ബി.എം.​െഎ) 40 കവിഞ്ഞവര്‍)

4. അവയവം മാറ്റിവക്കപ്പെട്ടവരോ രോഗപ്രതിരോധ മരുന്നുകള്‍ കഴിക്കുന്ന ​പ്രതിരോധ ശേഷിയില്ലാത്തവരോ

5. ആസ്​തമ, പ്രമേഹം, വിട്ടുമാറാത്ത വൃക്ക​രോഗം, കോറോണറി ആര്‍ട്ടറി രോഗം ഉള്‍പ്പെടെയുള്ള വിട്ടുമാറാത്ത ഹൃദ്രോഗം, നിത്യമായ ശ്വാസകോരോഗങ്ങള്‍, മുമ്ബ്​ മസ്​ തിഷ്​കാഘാതമുണ്ടായവര്‍

രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുന്നവര്‍:

1. 50 വയസിനു മുകളിലുള്ള പൗരന്മാരും വിദേശികളും

2. ആരോഗ്യ മേഖലയിലെ മറ്റ്​ ജീവനക്കാര്‍

3. ആസ്​തമ, പ്രമേഹം, വിട്ടുമാറാത്ത വൃക്ക​രോഗം, കോറോണറി ആര്‍ട്ടറി രോഗം ഉള്‍പ്പെടെയുള്ള വിട്ടുമാറാത്ത ഹൃദ്രോഗം, നിത്യമായ ശ്വാസകോരോഗങ്ങള്‍, മുമ്ബ്​ മസ്​ തിഷ്​കാഘാതമുണ്ടായവര്‍, അര്‍ബുദ ബാധിതര്‍, അമിതവണ്ണമുള്ളവര്‍ (ആകെ ശരീര ഭാര സൂചിക (ബി.എം.​െഎ) 30നും 40നും ഇടയിലുള്ളവര്‍)

മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുന്നവര്‍:

1. വാക്​സിന്‍ എടുക്കാന്‍ ആഗ്രഹിക്കുന്ന പൗരന്മാരും വിദേശികളും

കോവിഡി​െന്‍റ തുടക്കം മുതല്‍ രാജ്യത്ത്​ സ്വീകരിച്ച പ്രതിരോധ നടപടികളുടെ തുടര്‍ച്ചയാണ്​ ഇതെന്നും ഇതിലുടെ പകര്‍ച്ചവ്യാധിയെ നിയന്ത്രണവിധേയമാക്കാനും പൗരന്മാരുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനും കഴിഞ്ഞതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വാക്​സിന്‍ സ്വീകരിക്കുന്ന ആദ്യ രാജ്യങ്ങളില്‍ ഒന്നായിരിക്കുമെന്ന്​ സൗദി അറേബ്യ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണെന്നും അധികൃതര്‍ പറഞ്ഞു.

Related News