Loading ...

Home sports

വനിതാ ലോക കപ്പ് 2022; ഷെഡ്യൂള്‍ പുറത്തുവിട്ടു

2022 വനിതാ ലോക കപ്പിന്റെ മുഴുവന്‍ ഷെഡ്യൂളും ഐ.സി.സി പുറത്തുവിട്ടു. ന്യൂസിലാന്‍ഡിലെ എട്ട് നഗരങ്ങളിലായി 2022 മാര്‍ച്ച്‌ നാല് മുതല്‍ ഏപ്രില്‍ മൂന്ന് വരെയാണ് ടൂര്‍ണമെന്റ്. എട്ട് രാജ്യങ്ങളാണ് ലോക കപ്പില്‍ മാറ്റുരയ്ക്കുക. ഇന്ത്യ, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട് എന്നിവയാണ് അഞ്ച് രാജ്യങ്ങള്‍. ബാക്കിയുള്ള ടീമുകള്‍ ഏതെന്ന് യോഗ്യതാ മത്സരങ്ങള്‍ക്ക് ശേഷമാവും വ്യക്തമാവുക.


ക്വാളിഫൈ ചെയ്ത് എത്തുന്ന ടീമിന് എതിരെ മാര്‍ച്ച്‌ ആറിന് ബേ ഓവലിലാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ ഏഴ് മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ഒക്ലാന്‍ഡ്, ഹാമില്‍ട്ടന്‍, വെല്ലിങ്ടന്‍, ക്രൈസ്റ്റ്ചര്‍ച്ച്‌, ഡ്യൂന്‍ഡിന്‍, ടൗരംഗ എന്നിവിടങ്ങളിലായാണ് 31 മത്സരങ്ങള്‍ നടക്കുക. വെല്ലിങ്ടണ്‍, ക്രൈസ്റ്റ്ചര്‍ച്ച്‌ എന്നിവിടങ്ങളിലായാണ് സെമി ഫൈനല്‍ മത്സരങ്ങള്‍. ഫൈനല്‍ ഏപ്രില്‍ മൂന്നിന് ക്രൈസ്റ്റ് ചര്‍ച്ചില്‍ നടക്കും.

Related News